Latest News
|^| Home -> Letters -> പന്തിനു പിറകെ ഓടുന്നവര്‍!

പന്തിനു പിറകെ ഓടുന്നവര്‍!

കിസാന്‍ ജോസ്, പൊന്മല

2018 ജൂണ്‍ 27 ലക്കം 45 സത്യദീപത്തില്‍ എന്തിനു പന്തിനു പിന്നാലെ പോകുന്നു? എന്ന ഡോ. തേലക്കാട്ടിന്‍റെ ലേഖനം അറംപറ്റിയ പ്രവചനംപോലെയായിരിക്കുന്നു. ആനുകാലികസംഭവങ്ങളുടെ അനുഭവപശ്ചാത്തലത്തില്‍ രചിച്ച ലേഖനത്തിന്‍റെ പ്രസിദ്ധീകരണവും കത്തോലിക്കാ സഭയിലെയും ഓര്‍ത്തഡോക്സ് സഭയിലെയും ലൈംഗിക വിവാദവും എറണാകുളത്തെ ഭൂമി വിവാദവും ചാനല്‍ചര്‍ച്ചകളും ഫുട്ബോള്‍ മാമാങ്കവും ഒത്തുവന്നത് ഒരു നിമിത്തമായി തോന്നുന്നു.

കുടുംബത്തിലായാലും വിദ്യാലയത്തിലായാലും ഭരണകാര്യാലയങ്ങളിലായാലും മതസ്ഥാപനങ്ങളിലായാലും ബോള്‍കളിപോലെയുള്ള ഒരു ടീം വര്‍ക്കാണു നടക്കുന്നത്. ഒരു ടീമിന്‍റെ പക്ഷത്തു പല ഫൗള്‍ ഉണ്ടായാല്‍ കാണികള്‍ കൂക്കിവിളിക്കും; ആരാധകര്‍ കല്ലെറിയാനും സാദ്ധ്യതയുണ്ട്. ആ ടീമില്‍ ആത്മാര്‍ത്ഥമായി അദ്ധ്വാനിച്ചവര്‍ക്കും അപമാനം പേറേണ്ടിവരും.

ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ പിഴവു വന്നാലും കളിയില്‍ ഫൗളുകാര്‍ കടന്നു കൂടുവാനിടയുണ്ട്. ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടാലും ശാരീരികമോ മാനസികമോ ആയ വൈഷമ്യം ബോദ്ധ്യപ്പെടുന്ന കളിക്കാരന്‍ കളമൊഴിഞ്ഞു ടീമിനെ അപവാദത്തില്‍പെടാതെ കാക്കുവാന്‍ ബാദ്ധ്യസ്ഥനാണ്; അതാണു മാന്യത. ഫൗള്‍ കളിക്കുന്നവരും അവരെ സംരക്ഷിക്കുന്നവരും ഒരുപോലെ ശിക്ഷാര്‍ഹരാണ്.