കുറ്റവും രക്ഷയും

കെ.എം. ദേവ് കരുമാലൂര്‍

അനുതാപത്തോടെ അണയുന്ന പാപികളെ ദൈവമക്കളാക്കി രൂപാന്തരപ്പെടുത്തുന്ന അനുരഞ്ജനത്തിന്‍റെ കൂദാശയായ ഏറ്റുപറച്ചിലിന്‍റെ നോമ്പുകാലപ്രാധാന്യം, ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ മംഗലപ്പുഴ, തന്‍റെ "കുറ്റവും രക്ഷയും" എന്ന ലേഖനത്തിലൂടെ (ലക്കം 32) വരച്ചുകാട്ടുന്നു.

ഏറ്റുപറച്ചിലിന്‍റെ അത്ഭുതഗുണം നമ്മെ ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം കാലിക പ്രസക്തമായ, സമാന സ്വഭാവമുള്ള, ചില വിവാദ വിഷയങ്ങളിലേക്ക് അനുവാചകമനസ്സുകളെ ലേഖകന്‍ കൊണ്ടുപോകുന്നുണ്ട്.

ആദിവാസി മധുവിന്‍റെ മരണത്താല്‍ ഉരുത്തിരിഞ്ഞ വിവാദങ്ങളില്‍, അതുമായി ബന്ധപ്പെട്ടവരുടെ ഏറ്റുപറച്ചിലിലൂടെ തെല്ലൊരാശ്വാസം അനുഭവപ്പെട്ടുവെന്നു പറയുന്ന ലേഖകന്‍, അശുദ്ധനായെന്നു തോന്നിയിട്ടും അശുദ്ധിയില്‍ തന്നെ ആവേശത്തോടെ മുഴുകുന്നവന്‍റെ കാര്യത്തില്‍ രോഷം കൊള്ളുന്നുണ്ട്. അതു സ്വാതന്ത്ര്യത്തിന്‍റെയോ കുറ്റകരമല്ലാത്ത അജ്ഞതയുടെയോ കാര്യമല്ല. മറിച്ച്, ആന്തരികത ചോര്‍ന്ന രോഗബാധിതമായ മാനസികാവസ്ഥയിലാണെന്നും വിശുദ്ധിയുടെ പ്രതിഫലം കാംക്ഷിക്കാത്തവരെക്കുറിച്ചു വിശുദ്ധ ഗ്രന്ഥവും ആകുലപ്പെടുന്നുണ്ടെന്നും ഉദ്ധരിച്ചു നിശിതമായി ലേഖകന്‍ വിമര്‍ശിക്കുന്നു. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org