വാര്‍ദ്ധക്യത്തെ വസന്തമാക്കാന്‍

കെ.എം. ദേവ്, കരുമാലൂര്‍

2018 ഏപ്രില്‍ 18-ലെ സത്യദീപത്തിന്‍റെ എഡിറ്റോറിയല്‍ വായിച്ചു. 'വാര്‍ദ്ധക്യത്തെ വസന്തമാക്കാന്‍' ഇടവകതലത്തില്‍ സംവിധാനം വേണമെന്ന നിര്‍ദ്ദേശത്തിലെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു.

ഇന്ന് അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിച്ചാല്‍ നമുക്കു മനസ്സിലാകും; അതിലെ അന്തേവാസികള്‍ സിംഹഭാഗവും ഉപേക്ഷിക്കപ്പെട്ടവരാണെന്ന്! തന്നെയുമല്ല, ആരുംതന്നെ തദ്ദേശവാസികളായിരിക്കുകയുമില്ല. കുടുംബാംഗങ്ങളുടെ സാമീപ്യം എന്നേക്കുമായി വിച്ഛേദിക്കപ്പെട്ടവരാണിവരില്‍ പലരും.

ഈ സാഹചര്യത്തില്‍, ഇടവകതലത്തില്‍ വൃദ്ധസദനം വന്നാല്‍ അതു സ്വീകാര്യമാകുമെന്നു പറയാനാവില്ല.

കരണീയമായതൊന്നേയുള്ളൂ; ഇന്നു കുഞ്ഞുങ്ങള്‍ക്കുളള 'ഡേ കെയര്‍' സംവിധാനം പോലെ ഒരു 'പകല്‍വീട്' സംവിധാനം ഇടവകതലത്തില്‍ ആവാമെന്നു തോന്നുന്നു. ഏകാന്ത വിരസത അനുഭവിക്കുന്നവര്‍ക്ക് അതൊരു പരിധിവരെ ഉന്മേഷദായകമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org