ചെറുതാകാന്‍ എത്ര വളരണം?

കെ.എം. ദേവ്, കരുമാലൂര്‍

ആദ്ധ്യാത്മികതയില്‍ അടിയുറച്ച പ്രവര്‍ത്തനമികവോടെ നാനാജാതി വിശ്വാസികളുടെ സ്നേഹാദരങ്ങളോടെ, ദേവതുല്യരായ മെത്രാപ്പോലീത്തമാര്‍ ഭരണം നടത്തിപ്പോന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ഇന്നത്തെ അവസ്ഥ എന്താണ്? അതിന്‍റെ ഗമനം ഇനി എങ്ങോട്ടാണ്? അനുതപിക്കുന്ന പാപിക്കു കര്‍ത്താവ് വാഗ്ദാനം ചെയ്യുന്ന മഹത്ത്വം പഠിപ്പിക്കേണ്ടവര്‍, കോടതിയുടെ ശകാരം കേട്ടിട്ടും അനുതാപത്തിന്‍റെ വില മനസ്സിലാക്കുന്നില്ലെങ്കില്‍ ഹാ കഷ്ടം! അംശവടിയും ചെങ്കോലും മറ്റും അനര്‍ത്ഥത്തെ സാധൂകരിക്കാന്‍ പര്യാപ്തമല്ലെന്ന് അറിയാത്തവര്‍, കര്‍ത്താവ് പഠിപ്പിച്ച എളിമയുടെ പാഠം – ഇത്ര ചെറുതാവാന്‍ എത്ര വളരണം – എന്നത് എങ്ങനെയാണ് ഉള്‍ക്കൊള്ളുക?

വിധിഹിതം മാനിക്കാതെ സഹചരരെ നിഷ്ക്രിയരും നിഷ്കാസിതരുമാക്കുന്ന അധികാരപ്രമത്തതയ്ക്കു കുട പിടിക്കുന്നവര്‍ വി. മദര്‍ തെരേസയുടെ മഹദ്വചനം ഒന്നോര്‍ത്താല്‍ നന്ന്. "People are often unreasonable, illogical, and Self-centered; Forgive them anyway. You see in the final analysis it is between you and God; It was never between you and them anyway.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org