വന്ധ്യതാചികിത്സയുടെ കാണാപ്പുറങ്ങള്‍

കെ.എം. ദേവ്, കരുമാല്ലൂര്‍

'വന്ധ്യതാചികിത്സയുടെ കാണാപ്പുറങ്ങള്‍' ഡോ. സുമ ജില്‍സണ്‍ എഴുതിയ ലേഖനം വായിച്ചു (ലക്കം 50). നവവിവാഹിതര്‍ (ലേഖിക ഉദ്ദേശിച്ചതുപോലെ 'അറേഞ്ച്ഡ്'തന്നെയാകട്ടെ) പ്രത്യേകിച്ചു വധു, കാംക്ഷിക്കുന്നത് ഒരു കുഞ്ഞ് ഉടനെ ഉണ്ടാകുക എന്നതാണ്. അതു വൈകിയാലുള്ള വ്യഥകള്‍ ലേഖിക ഭഗ്യംന്തരേണ ലേഖനത്തില്‍ വിവരിച്ചിട്ടുമുണ്ട്. തികച്ചും മാനുഷികമാണത്. ശരീര-ശാസ്ത്രപരമായി അവര്‍ക്കു ന്യൂനതകള്‍ ഒന്നുമില്ലാതിരിക്കേ, വൈകുന്തോറും ആകുലത കൂടും. മെഡിക്കല്‍ സയന്‍സിന്‍റെ സഹായമാകും അവര്‍ ആദ്യം നേടുക. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ലേഖിക മെഡിക്കല്‍ ട്രീറ്റ്മെന്‍റിന്‍റെ സാമാന്യവത്കരിച്ചുള്ള പാര്‍ശ്വഫലങ്ങളെക്കുറിച്ച് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നു. എന്നിട്ടും ഒരു കുഞ്ഞു വേണമെന്ന ആഗ്രഹത്തിനു മുമ്പില്‍ ഏതു റിസ്കിനും അവര്‍ തയ്യാറാകുന്നു. കാരണം പകല്‍പോലെ വ്യക്തം! ജന്മസാഫല്യമാണത്. പാര്‍ശ്വഫലങ്ങളെ അതിജീവിക്കുന്ന ജീവിതലക്ഷ്യമാണത്.

സഭ വിലക്കുന്നതും അധാര്‍മ്മികമെന്നു കരുതുന്നതുമായ ചില ചികിത്സാരീതികള്‍, പ്രശസ്ത ദൈവദാസനാല്‍ സ്ഥാപിക്കപ്പെട്ട മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍പ്പോലും നടത്തുന്നുവെന്നത് ആവശ്യത്തിന്‍റെ അനിവാര്യതയെയല്ലേ സൂചിപ്പിക്കുന്നത്?

ആശാസ്യമല്ലാത്ത ചികിത്സകള്‍ (പരപുരുഷ-പരസ്ത്രീ (Surrogated) ഉപേക്ഷിക്കപ്പെട്ട, 'അധാര്‍മികം', 'അകത്തോലിക്കാ' എന്നീ കടമ്പകളില്‍ തടഞ്ഞു സാദ്ധ്യമായ ചികിത്സകളെ ഉപേക്ഷിച്ച്, നിത്യദുഃഖമായ വന്ധ്യത സഹിച്ച്, അത് ഒരനുഗ്രഹമാണെന്നു വിശ്വസിച്ച്, തേന്‍തുള്ളിയായിക്കണ്ട്, ജീവിക്കാന്‍ സഭ അവരെ പ്രാപ്തരാക്കണമെന്ന അഭിപ്രായം, മെഡിക്കല്‍ പ്രാക്ടീഷണറായ ഒരമ്മ(?)യില്‍നിന്നാണ് എന്നറിയുന്നതില്‍ വേദനിക്കുന്നവരുണ്ടാവില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org