പോത്തുവെട്ട് പെരുന്നാളുകള്‍ ആര്‍ക്കുവേണ്ടി…?

കൊഴുവനാല്‍ ജോസ്

ആയിരത്തിലധികം വീട്ടുകാരുള്ള ഒരു ഫൊറോനാപ്പള്ളിയിലെ പ്രധാന തിരുനാളിന്‍റെ സമാപനച്ചടങ്ങ് സ്നേഹവിരുന്നായിരുന്നു. വിരുന്നിനുവേണ്ടി വെട്ടിക്കൂട്ടിയ പോത്തുകളുടെ എണ്ണം എട്ട്! എന്നിട്ടും പരാതി; തികഞ്ഞില്ലെന്ന്. തിരുനാള്‍ കുര്‍ബാനയ്ക്കും സന്ദേശത്തിനും പ്രദക്ഷിണത്തിനും ആളുകള്‍ കുറവായിരുന്നെങ്കിലും വിരുന്നുണ്ണാന്‍ ആയിരങ്ങള്‍ ഓടിക്കൂടി; മിക്കവരും മദ്യലഹരിയില്‍. കഷ്ടാല്‍ കഷ്ടതരം എന്നല്ലാതെ എന്തു പറയാന്‍?

സഭയില്‍ എന്തിനുമേതിനും ലാളിത്യത്തിനു താരാട്ട് പാടുന്ന നേതൃത്വത്തോടാണു ചോദ്യം. ഈ ആഘോഷം തിരുനാളോ അതോ പെരുന്നാളോ? ഇതോ നമ്മുടെ ആത്മീയത? ഇതു കണ്ടിട്ട് പ്രീതിപ്പെടുകയും അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യുന്ന ഏതെങ്കി ലും വിശുദ്ധനുണ്ടോ തിരുസഭയില്‍? ഉത്തരം ഇല്ലെന്നാണെങ്കില്‍ ഇത്തരം പോത്തുവെട്ട് പെരുന്നാളുകള്‍ നിരോധിച്ചേ മതിയാവൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org