കൂട്ടിലടയ്ക്കപ്പെട്ട തത്ത?

ഫാ. ലൂക്ക് പൂത്തൃക്കയില്‍

എന്നെ ഏറെ സന്തോഷിപ്പിച്ച ലേഖനമായിരുന്നു ഡോ. സൂരജിന്‍റെ ദൈവശാസ്ത്ര ലേഖനം. ഇന്നത്തെ ദൈവശാസ്ത്രം മുഴുവനും അദ്ദേഹം പറഞ്ഞതുപോലെ "കൂട്ടിലടയ്ക്കപ്പെട്ട തത്തയായി മാറുകയാണ്." എല്ലാ ശാസ്ത്രങ്ങളും വളരുന്നതോടൊപ്പം ദൈവശാസ്ത്രവും വളരുന്ന ശാസ്ത്രശാഖയാണ്. പക്ഷേ, പണ്ഡിതന്മാര്‍ ദൈവശാസ്ത്രത്തെ ഫരിസേയ നൈയാമികതയിലും സദുക്കായ ദൈവശാസ്ത്രത്തിലുമിട്ട് അടച്ചുവച്ചിരിക്കുകയാണ്.

സംശയങ്ങളും വിവാദങ്ങളും ഇല്ലാത്തിടത്തു ദൈവശാസ്ത്രം ഉണ്ടാകില്ല. എന്നാല്‍ നമ്മുടെ 'ദൈവശാസ്ത്രജ്ഞന്മാര്‍' പുണ്യാളശാസ്ത്രജ്ഞന്മാരാണ്. ചിന്ത ആവശ്യമില്ലാത്ത കാണാപാഠം പഠിച്ച ദൈവശാസ്ത്രത്തെയാണു നമ്മുടെ ലേഖനങ്ങളിലും പുസ്തകങ്ങളിലും കാണുക. പഴമയുടെ സിമന്‍റിട്ട് ഉറപ്പിച്ചിരിക്കുന്ന ദൈവശാസ്ത്രത്തില്‍ നിന്നു പുതിയ ദൈവശാസ്ത്രം ഉണ്ടാകില്ല ഒരു ഹാന്‍സ് കുങും ഷീലബക്സും ഒന്നും നമ്മുടെ ഇടയില്‍ ഉണ്ടാകില്ല. സംശയത്തിന്‍റെ ഇടവും വിവാദത്തിന്‍റെ സംഘര്‍ഷവും ഇല്ലാത്തിടത്ത് ദൈവശാസ്ത്രമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org