ഇത്രയും വേണോ?

ലൂക്ക് പൂത്തൃക്കയില്‍

ഫാ. ടോം ഉഴുന്നാലി നെ ഭീകരരുടെ കൈകളില്‍നിന്നു തിരികെ ലഭിച്ചതില്‍ എല്ലാവര്‍ക്കും സന്തോഷമുണ്ട്. ദൈവത്തിനു നന്ദിയും. ഇത്രയും പോരേ? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സ്വീകരണങ്ങളും ആഘോഷങ്ങളും അതിരു കടക്കുന്നുണ്ടോ? ഓരോ വൈദികന്‍റെയും ജീവിതം രക്തസാക്ഷിത്വത്തിന്‍റെ ജീവിതമാണ്. "യേശുക്രിസ്തുവിനോട് ഐക്യപ്പെട്ടു വിശുദ്ധ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന വരെല്ലാം പീഡിപ്പിക്കപ്പെടും" (1 തിമോ. 3:12). രക്തസാക്ഷിയേക്കാള്‍ പ്രാധാന്യം ജീവിച്ചിരിക്കുന്നവര്‍ക്കില്ല. ഇന്നും എത്രയോ വൈദികര്‍ കൊല്ലപ്പെടുന്നു, പീഡിപ്പിക്കപ്പെടുന്നു, കിഡ്നാ പ്പ് ചെയ്യപ്പെടുന്നു. അതെ ല്ലാം നമുക്കു പറഞ്ഞിട്ടുള്ളതാണ്. നമ്മളും രാഷ്ട്രീ യക്കാരും കാണിക്കുന്ന ഈ ആഘോഷങ്ങള്‍ എതിര്‍സാക്ഷ്യമാകുമോ? ഫാ. ടോമിനെ നമുക്കു സ്നേഹിക്കാം, ദൈവ ത്തെ മഹത്ത്വപ്പെടുത്താം. അതിന്‍റെ പേരിലുള്ള 'ആഘോഷങ്ങള്‍' അമിതമല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org