റോള്‍ഡന്‍റിന് അഭിനന്ദനങ്ങള്‍!

മാത്യു വര്‍ഗീസ്, കുനിയന്തോടത്ത്, മൂത്തകുന്നം

ലക്കം 27-ലെ (ഫെബ്രു വരി 13) "mind gym" എന്ന പംക്തിയില്‍ ശ്രീ. വിപിന്‍ വി റോള്‍ഡന്‍റിന്‍റെ ലേഖനം ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഒന്നാണ്. അതറിഞ്ഞ് പ്രസിദ്ധീകരിച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍.

അറുപതുകളിലും എഴുപതുകളിലുമൊക്കെ ബാല്യകാലം കഴിഞ്ഞു വന്നവര്‍ വളര്‍ന്നത് വലിയ കുടുംബങ്ങളിലായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും എണ്ണത്തില്‍ കൂടിയ മക്കളും. തിരുത്തലുകള്‍, ഉപദേശങ്ങള്‍, മാതൃകകള്‍, കീഴ്വഴക്കങ്ങള്‍ എന്നിവ നല്‍കാനും വേണ്ടിവന്നാല്‍ വടിയെടുക്കുവാനും പ്രാപ്തിയുള്ള മാതാപിതാക്കള്‍, കാരണവന്മാര്‍. വാശി കാണിക്കുമ്പോള്‍ അത് ശമിപ്പിക്കാന്‍ പഠിപ്പിച്ച മാതാപിതാക്കള്‍. വിശ്വാസം, പ്രാര്‍ത്ഥന ഇവയാണ് ജീവിതത്തിന്‍റെ അടിസ്ഥാനമെന്ന് സ്വന്തം ജീവിതംകൊണ്ട് വെളിപ്പെടുത്തി നല്‍കിയ മുതിര്‍ന്നവരുടെ മാതൃക. കാലം മാറി. 2000 കഴിഞ്ഞപ്പോള്‍ മാറ്റങ്ങള്‍ പെട്ടെന്നായിരുന്നു. എല്ലാം 'മിനി' 'മൈക്രൊ'യിലേക്ക് ഒതുങ്ങി. വലിയ പെട്ടി ടി.വി. ചുമരില്‍ തൂക്കിയിടുന്ന കലണ്ടര്‍ പോലെയായി. മേശപ്പുറത്ത് ഇരുന്ന ഫോണ്‍ പോക്കറ്റിലായി. വിരല്‍ത്തുമ്പില്‍ എല്ലാം വന്നുകൊള്ളും എന്ന അവസ്ഥയില്‍, വര്‍ത്തമാനം പറയാന്‍, കേള്‍ക്കാന്‍, കൊഞ്ചാന്‍, നാം, നമ്മുടെ കുട്ടികള്‍ മറന്നോ? മുതിര്‍ന്നവരുടെ ശാസന കേള്‍ക്കാന്‍ മറന്ന കുട്ടികള്‍ നന്നായി വളരാനും വിളയാനും മറന്നു മക്കള്‍.

ഈ കാലഘട്ടത്തിലെ പ്രത്യേകിച്ച് യുവമാതാ പിതാക്കന്മാരുടെ കണ്ണ് തുറപ്പിക്കാന്‍, മനസ്സ് തുറന്ന് ചിന്തിക്കാന്‍ പോന്നതാണ് ഉദാത്തമായ ഈ ലേഖനം. അഭിനന്ദനങ്ങള്‍, സത്യദീപത്തിനും വിപിനും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org