സഭാസ്നേഹികള്‍ ചെയ്യേണ്ടത്

ഒ.ജെ. പോള്‍ പാറക്കടവ്

സഭയില്‍ ഇപ്പോഴുണ്ടായിട്ടുള്ള സംഭവങ്ങള്‍ ഏറ്റവും വേഗം നല്ല രീതിയില്‍ അവസാനിച്ചുകാണുവാനാണു ഭൂരിപക്ഷം സഭാസ്നേഹികളും സഭാ നേതൃത്വത്തിലുള്ളവരും ആഗ്രഹിക്കുന്നത്. ഏതു പക്ഷത്തുള്ളവരും ഇതുതന്നെ ആഗ്രഹിക്കുന്നു. ഇതിനു കല്ലേറ് ഒരു പരിഹാരമല്ല. തെറ്റ് ഒരു ഭാഗത്തു മാത്രമാണെന്നു പറയുവാന്‍ സാദ്ധ്യമല്ല. ദൈവം തിരുമനസ്സായാല്‍ മാത്രമേ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ തീരുകയുള്ളൂ. അതിനു പ്രാര്‍ത്ഥനയാണു പരിഹാരം.

ബഹു. വികാരിമാരുടെ നേതൃത്വത്തില്‍ ഇടവകകളില്‍ സൗകര്യമുള്ള ഏതെങ്കിലും ഒരു ദിവസം ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുക. ആയതിന് ഇടയലേഖനത്തിന്‍റെയോ പത്രപ്രസ്താവനയുടെയോ മറ്റേതെങ്കിലും പ്രസിദ്ധീകരണത്തിന്‍റെയോ ആവശ്യമില്ല. സഭ നേരിടുന്ന ഗൗരവമേറിയ പ്രശ്നത്തിന്‍റെ പരിഹാരത്തിനു തന്നാല്‍ കഴിയുന്നതു ചെയ്തെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org