ദൈവമാതാവ് വിശ്വാസികളുടെ അമ്മയാണ്

ഔസേപ്പച്ചന്‍, തടിക്കടവ്

സത്യദീപം 2019 നവംബര്‍ 14-ല്‍ ശ്രീ ജെയിംസ് ഐസക് കുടമാളൂരിന്‍റെ കത്തിലെ സൂചനകളാണ് ഈ കത്തിനാധാരം.

'ജപമാലഭക്തി പാശ്ചാത്യരുടെ സൃഷ്ടിയാണ്. പൗരസ്ത്യരുടേതല്ല. നമുക്കു വേണ്ടതു യാമപ്രാര്‍ത്ഥനകളാണ്. ജപമാല ആചരണം ഇല്ലാതാക്കാന്‍ ചില യുവവൈദികര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു.'

ജപമലഭക്തി കേരള സഭയില്‍ പ്രചരിപ്പിച്ചത് 1501-ല്‍ പോര്‍ച്ചുഗീസ് മിഷനറിമാരാണ്. ഒക്ടോബര്‍ മാസം ജപമാല മാസമായി ആചരിക്കണമെന്നു കല്പിച്ചത് ലെയോ 13-ാമന്‍ മാര്‍പാപ്പയാണ്. വി. കുര്‍ബാന കഴിഞ്ഞാല്‍ ജപമാലയാണ് ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥനയെന്നു ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്. കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്മാരുടെ കീഴിലാണല്ലോ യുവവൈദികരും!

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ദൈവമാതാവായ കന്യകാമറിയത്തിന്‍റെ മനുഷ്യാവതാരത്തെക്കുറിച്ചും സഭയുടെ രഹസ്യങ്ങളുടെ ഉന്നതസ്ഥാനത്തെക്കുറിച്ചും ജനതകളുടെ പ്രകാശം എന്ന പ്രമാണരേഖയില്‍ (നമ്പര്‍ 52-69)) വ്യക്തമാക്കുന്നുണ്ട്. സഭ ഈ സത്യങ്ങള്‍ പഠിപ്പിക്കുമ്പോള്‍, ജപമാല പൗരസ്ത്യര്‍ക്ക് ഒന്നുമല്ലെന്നു പറയുന്ന, യുവവൈദികരേ ഇടുങ്ങിയ മനഃസ്ഥിതി ഉപേക്ഷിച്ചു വിശ്വാസികള്‍ക്ക്, പ്രത്യേകിച്ചു യുവജനങ്ങള്‍ക്ക് ഇടര്‍ച്ച വരുത്താതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org