വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍

പി.ജെ. ജോണി, പുത്തൂര്‍

ഇന്നു ക്രൈസ്തവസഭകളിലാകമാനം പടര്‍ന്നു പിടിച്ചിരിക്കുന്ന ഒന്നാണു സഭകളെ പീഡിപ്പിക്കുക എന്നത്. എന്നാല്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല സഭകള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ രൂപംകൊണ്ടതാണു ക്രൈസ്തവസഭകള്‍. ഇവിടെ സഭകളുടെ കൂട്ടായ്മയെ, വിശ്വാസത്തെ ഏതെങ്കിലുമൊക്കെ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ സഭകളിലേക്കു കൊണ്ടുവന്നു സഭകളെ തകര്‍ക്കാമെന്ന വിചാരമുണ്ടെങ്കില്‍ അതു തെറ്റായ ധാരണയാണ്.

പഴയനിയമപുസ്തകത്തില്‍ പിതാവായ അബ്രാഹത്തെ പരീക്ഷിക്കാന്‍ ദൈവം തന്നെ തുനിയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ തന്‍റെ ഏകപുത്രനെ ബലി കഴിക്കാന്‍ അബ്രാഹത്തോട് ദൈവം പറയുന്നുണ്ട്. അബ്രഹാം വിശ്വാസത്തെ മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ഏക മകനെ ബലികഴിക്കാന്‍ കൊണ്ടുപോകുന്നുണ്ട്. ഇതുപോലെ പല പരീക്ഷണങ്ങളും നമുക്കുണ്ടാകാം. അതിനെ തിരിച്ചറിഞ്ഞു തരണം ചെയ്യുക എന്നതാണു വി ശ്വാസികളായ നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യം. വിശ്വാസത്തെ പടുത്തുയര്‍ത്തുന്ന നമ്മുടെ ചിന്തകള്‍, മനോഭാവങ്ങള്‍, പ്രവൃത്തികള്‍ ഇതെല്ലാം യേശുക്രിസ്തുവില്‍ ഊന്നി അടിയുറച്ച വിശ്വാസത്തില്‍ നിലനില്ക്കാന്‍ നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org