സുവിശേഷത്തിന്‍റെ ആവശ്യകത

പി.ജെ. ജോണി, പുത്തൂര്‍

ഇന്നു ദേവാലയങ്ങളില്‍ സുവിശേഷ പ്രഘോഷണങ്ങള്‍ ദിശ മാറി പോകുന്നില്ലേ എന്നു സംശയം. സുവിശേഷം പ്രസംഗിക്കുമ്പോള്‍ യേശുവിനെ കേന്ദ്രമാക്കി, അടിസ്ഥാനമാക്കിയാണു പ്രസംഗങ്ങള്‍ അവതരിപ്പിക്കേണ്ടത്. ചുരുക്കം ചില വൈദികരെങ്കിലും യേശു കേന്ദ്രീയത്തില്‍ നിന്നും മാറിപ്പോകുന്നുണ്ട്. ഉദാഹരണത്തിനു പ്രസംഗിക്കുമ്പോള്‍ ഉദാഹരണങ്ങള്‍ കൊണ്ടുവരിക സ്വാഭാവികമാണ്. എന്നാല്‍ "ശബരിമല" തീര്‍ത്ഥാടനത്തിനു പോകുന്നവരെ കണ്ടുപഠിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിക്കു തെറ്റായ വിശ്വാസത്തിലേക്കു വഴിമാറാന്‍ ഇതു പ്രേരണ നല്കുകയല്ലേ ചെയ്യുന്നത്? ഉദാഹരണങ്ങള്‍ പറയാന്‍ വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെ നിരവധി ഉപമകളുണ്ട്. പിന്നെന്തിനാണ് മറ്റുള്ളവരുടെ സാക്ഷ്യങ്ങളിലേക്കു പോകുന്നത്? അതുകൊണ്ടു സുവിശേഷവാഹകരായ വൈദികര്‍ പ്രസംഗിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നതു നല്ലതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org