മുറിവുകള്‍ ഉണക്കേണ്ട സന്ന്യാസജീവിതം

പി.ജെ. വര്‍ഗീസ്, കുമ്പളം

സത്യദീപം ലക്കം 26-ല്‍ ബഹുമാനപ്പെട്ട ജിമ്മി പൂച്ചക്കാട്ടച്ചന്‍ എഴുതിയ സന്ന്യാസത്തിനു വില പറയുന്നവര്‍ എന്ന ലേഖനം വായിച്ചു. സന്യാസത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം എന്താണെന്നും അതില്‍ നിന്നും വ്യതിചലിച്ചുപോകുമ്പോഴുള്ള തിക്തഫലങ്ങള്‍ എന്താണെന്നും സന്യാസത്തിന്‍റെ കാതലായ ദാരിദ്ര്യമെന്ന വ്രതവും ബ്രഹ്മചര്യമെന്ന വ്രതവും അങ്ങനെ ജീവിതാവസാനം വരെ കൊണ്ടുപോയാല്‍ മാത്രമേ ഒരു സന്യാസിക്കോ സന്യാസിനിക്കോ ക്രിസ്തു വിളിച്ച വിളിക്കു പ്രത്യുത്തരം നല്കുവാന്‍ സാധിക്കുകയുള്ളുവെന്നും പറഞ്ഞ് എഴുതിയ ലേഖനം വളരെ അര്‍ത്ഥസമ്പുഷ്ടവും ചിന്തോദ്ദീപകവുമാണ്. ചെറുലേഖനം ഇത്രയും മനോഹരമായി വായനക്കാര്‍ക്കു കൈമാറിയ അച്ചനു നന്ദി!

കൂടാതെ ലക്കം 28-ല്‍ ഫാ. ഡേവീസ് കാച്ചപ്പിള്ളി എഴുതിയ സന്യാസസമൂഹങ്ങള്‍ ക്രിസ്തീയ ആദര്‍ശങ്ങളില്‍ നിന്ന് അകലെയാണ് എന്ന കത്തും വായിക്കുവാന്‍ സാധിച്ചു. സന്യാസജീവിതം വളരെ വിലപ്പെട്ടതാണ്. ആത്മീയജീവിതത്തിനുവേണ്ടി അദ്ധ്വാനിക്കേണ്ടതിനു പകരം ഈ ലോകത്തിന്‍റേതായ താത്പര്യങ്ങള്‍ക്കുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ ഓരോ വ്യക്തിയും ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ലോകത്തിന്‍റേതായ താത്പര്യങ്ങളെ താലോലിച്ചുകൊണ്ടുള്ള ജീവിതാന്തസ്സ് സന്യസ്തര്‍ക്ക് ഒരു ഭൂഷണമല്ല!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org