മുല്ലപ്പെരിയാര്‍ ഭീഷണി നിലവിളികളാകുമ്പോള്‍

പി.ഒ. ലോനന്‍, കോന്തുരുത്തി

സത്യദീപ (ലക്കം 16) ത്തില്‍ "മുല്ലപ്പെരിയാര്‍ ഭീഷണി നിലവിളികളാകുമ്പോള്‍" എന്ന ലേഖനം ഭരണാധികാരികളുടെയും ജനങ്ങളുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. കോടിക്കണക്കിനു ജനങ്ങളുടെ ജീവനു ഭീഷണിയായി ഈ ജലബോംബ് തലയ്ക്കു മുകളില്‍ നില്ക്കുകയാണ്. ഏതാനും വര്‍ഷംമുമ്പ് ഇതൊരു സജീവ ചര്‍ച്ചയായി എല്ലാവരും കൊണ്ടാടിയിരുന്നു. ഇപ്പോള്‍ ആര്‍ക്കും മിണ്ടാട്ടമില്ല.

ശ്രീമതി ആനി തയ്യിലിന്‍റെ 25-ാം ചരമവാര്‍ഷികവും ജനനത്തിന്‍റെ ശതാബ്ദിയും അനുസ്മരിച്ചുകൊണ്ടുള്ള ശ്രീ. ഏ.കെ. പുതുശ്ശേരിയുടെ ലേഖനം സന്ദര്‍ഭോചിതമായി. സംഭവബഹുലമായ ആ ജീവിതത്തെക്കുറിച്ചുള്ള ഈ ലേഖനം താരതമ്യേന ചെറുതായിപ്പോയില്ലേ എന്നു സംശയിക്കുന്നു. ബഹു. വൈദികര്‍ ഉള്‍പ്പെടെ ആനിപെങ്ങള്‍ എന്നു വിളിച്ചിരുന്ന എല്ലാവരുടെയും സഹോ ദരിയായിരുന്ന ബഹുമുഖ പ്രതിഭ ആനി തയ്യില്‍ നിത്യഹരിത ഓര്‍മയാണ്. കാര്യം ആരുടെ മുഖത്ത് നോക്കിയും തുറന്നു പറയുന്ന സ്വഭാവം അവരുടെ 'ഇടങ്ങഴിയിലെ കുരിശ്' എന്ന ആത്മകഥയിലും വ്യക്തമാണ്. ആ മഹതിയെപ്പറ്റി, അവരോട് അടുത്തിടപഴകിയിരുന്നവരുടെ ഓര്‍മകള്‍ ഇനിയും സത്യദീപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org