സന്ന്യാസിനികളുടെ ശാക്തീകരണവും മനുഷ്യാവകാശവും

പി.ആര്‍. ജോസ്, ചൊവ്വൂര്‍

ഫാ. വര്‍ഗീസ് പാലാട്ടി, മിലാന്‍ എഴുതിയ 'സന്ന്യാസിനികളുടെ ശാക്തീകരണവും മനുഷ്യാവകാശവും' (സത്യദീപം ലക്കം 50) എന്ന കാലാനുസൃതമായ ലേഖനത്തിനു ലേഖകനും സത്യദീപത്തിനും ആശംസകള്‍. പുരോഹിതരും കന്യാസ്ത്രീകളും ക്രിസ്തുവിന്‍റെ ഒരേ ദൈവവിളിയില്‍ പങ്കുപറ്റുന്നവരാണെന്നും ഇരുകൂട്ടരും ക്രിസ്തുവിന്‍റെ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുമാണെന്നു ലേഖകന്‍ സമര്‍ത്ഥിക്കുന്നു.

സ്ത്രീ-പുരുഷ സമത്വമെന്ന് ഉദ്ഘോഷിക്കുന്ന സഭ ചില കാര്യങ്ങളില്‍ സന്ന്യാസിനികള്‍ക്കു വിലക്കു കല്പിക്കുന്നു. പുരോഹിതന്മാര്‍ക്കു വിവാഹാഘോഷങ്ങള്‍ക്കും തിരുനാളുകള്‍ക്കും മറ്റ് ആഘോഷപരിപാടികള്‍ക്കും സ്വന്തം വീട്ടിലോ ബന്ധുക്കളുടെ വീട്ടിലോ പോകാന്‍ അനുവദിക്കുമ്പോള്‍ സന്ന്യാസിനികള്‍ക്കു മരണാനന്തരചടങ്ങുകളില്‍ മാത്രമേ പങ്കെടുക്കാവൂ എന്ന നിബന്ധന നീതിയുക്തമാണോ? അവര്‍ക്കു സ്വന്തം വീട്ടിലെ സഹോദരങ്ങളുടെ വിവാഹത്തിനോ സഹോദരമക്കളുടെ മാമ്മോദീസ, തിരുനാളാഘോഷങ്ങളിലോ പങ്കെടുക്കാന്‍ വിലക്കുന്നതു സഭയില്‍ ഇപ്പോഴും സ്ത്രീപുരഷ സമത്വമില്ലെന്നതിനുള്ള ഒരു തെളിവല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org