കുടുംബകൂട്ടായ്മയിലെ മൂല്യച്യുതി

പി.ആര്‍. ജോസ്, ചൊവ്വൂര്‍

നമ്മുടെ ഇടവകകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കൂട്ടായ്മകള്‍ പലതും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വികാരിയച്ചനും ഇടവകജനവും തമ്മിലുള്ള കമ്യൂണിക്കേഷന്‍ ഗ്യാപ് കുറയ്ക്കലാണ് കൂട്ടായ്മകളുടെ പരമലക്ഷ്യം. വികാരിയച്ചന്‍റെ സാന്നിദ്ധ്യത്തിലായിരിക്കണം കുടുംബകൂട്ടായ്മകളുടെ യോഗം ചേരല്‍. ഇടവകാംഗങ്ങളുടെ പള്ളിസംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കുവാന്‍ വികാരിയച്ചന്‍റെ സാന്നിദ്ധ്യം അനിവാര്യമാണ്. എന്നാല്‍ വികാരിയച്ചന്‍റെ തിരക്കുകൊണ്ടോ മറ്റ് അസൗകര്യങ്ങള്‍ മൂലമോ വികാരിയച്ചനു പകരം ഇടവകയിലെ സമര്‍പ്പിതരോ പരിശീലനത്തിനു വന്ന ഡീക്കനോ മാത്രമായിരിക്കും നേതൃത്വത്തിനുണ്ടാവുക. അതുകൊണ്ട് ഇടവകാംഗങ്ങളുടെ സംശയങ്ങള്‍ക്കു വ്യക്തമായ മറുപടി ലഭിക്കാറില്ല.

ലക്ഷ്യം മറന്നുകൊണ്ടുള്ള കുടുംബകൂട്ടായ്മ പ്രവര്‍ത്തനത്തിനു സഭയ്ക്കു യാതൊരു മേന്മയും ലഭിക്കുകയില്ലെന്നു മാത്രമല്ല ദോഷകരമായി ബാധിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org