വിശ്വാസികള്‍ക്കുള്ളിലെ വിങ്ങുന്ന ബഹുസ്വരം

പി.ആര്‍. ജോസ്, ചൊവ്വൂര്‍

സത്യദീപം ലക്കം 3-ല്‍ ഫാ. ജോഷി പുതുശ്ശേരി എഴുതിയ 'ക്രിസ്തീയത അന്യമാകുന്ന ഔദ്യോഗിക പ്രതികരണങ്ങള്‍' കത്തോലിക്കാസഭയിലെ ജീര്‍ണത തുറന്നു കാട്ടുവാന്‍ പര്യാപ്തമാണ്. ലേഖകനും സത്യദീപത്തിനും അഭിനന്ദനങ്ങള്‍. ബഹുസഹസ്രം വരുന്ന കത്തോലിക്കാ വിശ്വാസികളുടെയുള്ളില്‍ വിങ്ങുന്ന ബഹുസ്വരമാണു ലേഖകന്‍ ചൂണ്ടിക്കാണിച്ചത്. വീടിനു ഭീഷണിയായ മരം സ്വയം മുറിച്ചുമാറ്റിയില്ലെങ്കിലും മുറിച്ചുമാറ്റേണ്ടതാണെന്ന അഭിപ്രായംപോലും പറയാന്‍ മടിക്കുന്നവര്‍ സഭയ്ക്കുതന്നെ കളങ്കമാണെന്നു പറയേണ്ടതില്ലല്ലോ?

സഭയിലെ അസ്വസ്ഥതകള്‍ക്കു കാരണം പുറമെനിന്നുള്ളവരല്ല സഭയിലുള്‍പ്പെട്ടവരാണെന്ന സത്യം തുറന്നു പറഞ്ഞ ലേഖകന് അഭിവാദനങ്ങള്‍. കേരളത്തിലെ ഏതെങ്കിലുമൊരു കത്തോലിക്കാ പ്രസിദ്ധീകരണം ഇതുപോലെ പ്രതികരിക്കുകയോ പരിഹാരം നിര്‍ദ്ദേശിക്കുകയോ ഉണ്ടായിട്ടില്ല. സത്യദീപത്തിന്‍റെ ദീപം എന്നും അണയാതിരിക്കുവാന്‍ സത്യദീപംതന്നെ മുന്‍കയ്യെടുത്തതില്‍ കത്തോലിക്കാവിശ്വാസികള്‍ക്ക് അഭിമാനമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org