അനുയോജ്യമല്ലാത്ത പദപ്രയോഗങ്ങള്‍

പോള്‍ ഒ.ജെ., പാറക്കടവ്

ഭാഷയില്‍, പദപ്രയോഗങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിവരുന്നുണ്ട്. സഭയിലെ പ്രാര്‍ത്ഥനകളിലും സംഭാഷണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കത്തോലിക്കാ 'പള്ളി', കത്തോലിക്കാസഭയായും 'അന്നന്ന് വേണ്ട ആഹാരം' ആവശ്യമായ ആഹാരമായും മാറി. അതുപോലെ മാറ്റപ്പെടേണ്ടതാണു "കര്‍ത്താവിന്‍റെ മണവാട്ടി' എന്ന പ്രയോഗം. പ്രത്യേകിച്ച് ഈ പ്രയോഗം ദുരുപയോഗപ്പെടുത്തുകയോ ദുര്‍വ്യാഖ്യാനിക്കപ്പെടുകയോ ചെയ്തതെന്നു പറയപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍; കേള്‍ക്കുവാനും സുഖകരമല്ലാത്ത പ്രയോഗമാണ് ഇത്. അതുകൊണ്ട്, കര്‍ത്താവിന്‍റെ മണവാട്ടി എന്നു പ്രയോഗിക്കുന്ന സ്ഥാനങ്ങളിലെല്ലാം കര്‍ത്താവിന്‍റെ 'ദാസി' എന്ന് ഉപയോഗിക്കുന്നതായിരിക്കും അനുയോജ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org