സര്‍വശക്തന്‍ – ദൈവം

പോള്‍ വര്‍ഗീസ് എലുവത്തിങ്കല്‍

"വേദന കണ്ടു സഹി ക്കുന്ന ദൈവം" എന്ന ശ്രീ. ജസ്റ്റിന്‍ മഞ്ഞപ്ര എഴുതിയ കത്തിന്‍റെ അവസാന ഭാഗത്തില്‍ അദ്ദേഹം പറയുന്നു: "ദൈവത്തെ ഒരു വ്യക്തിയായി തെറ്റിദ്ധരിക്കാതിരി ക്കുക; ഒരു ശക്തിയായി മനസ്സിലാക്കാന്‍ ശ്രമിക്കുക" എന്ന്. ആ വാചകംതന്നെയാണ് ഇതെഴുതുവാന്‍ എന്നെ പ്രേരി പ്പിച്ചത്.

"ദൈവം" എന്നതു ശക്തിയാണ് എന്നു മനസ്സിലാക്കാന്‍ പറയുന്നതിനേക്കാള്‍ "സര്‍വശക്തി യും നിറഞ്ഞ വ്യക്തി"യായി കാണാനാണു തിരുസ്സഭ പഠിപ്പിക്കുന്നതും; വിശ്വാസി ആഗ്രഹിക്കുന്നതും. യഥാര്‍ത്ഥത്തില്‍ വ്യക്കിത്വമില്ലാത്ത ശക്തിയെ ആരാധിക്കുന്നതല്ലേ വിഗ്രഹാരാധന? ദൈവത്തിനു വ്യക്തിത്വം ഇല്ലെങ്കില്‍ ദൈവവും സൂര്യനും ചന്ദ്രനും കാറ്റും തീയു മൊക്കെപോലെ വികാരവിചാരങ്ങളില്ലാത്ത വെറുമൊരു ശക്തി മാത്രമാകില്ലേ? ദൈവപുത്രനായ യേശു വ്യക്തമാക്കുന്നതനുസരിച്ചും തിരുസ്സഭ പഠിപ്പിക്കുന്നതനുസരിച്ചും "സ്വര്‍ഗപിതാവായ ദൈവം ഒരു വ്യക്തിതന്നെയാണ്." ഇഹലോകം പോലെ സ്വര്‍ഗലോകവുമുണ്ട്. സ്വര്‍ഗ-പരലോകത്തില്‍ ശാരീരിക രൂപികളല്ലെങ്കിലും ആത്മീയരൂപികളായ വ്യക്തികളുണ്ട് എന്നു വിശ്വസിക്കുന്നവരാണു കത്തോലിക്കര്‍. അങ്ങനെ വരുമ്പോള്‍ ദൈവത്തെ നമുക്കെങ്ങനെ വെറും ശക്തിയെന്നു പറയാന്‍ കഴിയും? "ദൈവം സര്‍വശക്തിയും നിറഞ്ഞ വ്യക്തി" തന്നെയുമെന്നാണു നമുക്കു മനസ്സിലാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org