ധീരമായ ഒരു മുന്നേറ്റ സൂചന

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

2018 ഡിസംബര്‍ 12- നിറങ്ങിയ സത്യദീപത്തില്‍ 'അല്മായ പങ്കാളിത്തം: വഴികളും വാതിലുകളും' എന്ന പേരില്‍ CBCl യുടെ കൗണ്‍സില്‍ ഫോര്‍ ലെയ്റ്റി സെക്രട്ടറി അഡ്വ. വി.സി സെബാ സ്റ്റ്യന്‍ എഴുതിയ മുഖലേഖനം വായിക്കാനിടയായി.

"ഒരു പുനര്‍വിചിന്തനത്തിന്‍റെ സമയ"മായെന്ന 'തോന്നല്‍' മാത്രമേ അദ്ദേഹത്തിനുള്ളുവെങ്കിലും ഒറ്റനോട്ടത്തില്‍ ധീരമായ ഒരു മുന്നേറ്റ സൂചന അവിടെ ഉണ്ടായിരുന്നു. വൈദിക മേധാവിത്വത്തിന്‍റെ വിളയാട്ടമാണ് ഇന്നും സഭയിലുള്ളതെന്ന് ആ മേധാവിത്വം നോമിനേറ്റു ചെയ്ത പദവിയിലിരുന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അതിനു തെളിവു വേറെ വേണ്ട. ആദിമസഭയില്‍ മെത്രാനെയും പുരോഹിതരെയും വിശ്വാസികള്‍ തെരഞ്ഞെടുത്തിരുന്നു എന്നു കൃത്യമായും വ്യക്തമായും ലെയ്റ്റി സെക്രട്ടറി പറയുന്നു. എന്നാല്‍ ഇന്ന് ലെയ്റ്റി സെക്രട്ടറിയെ പോലും തെരഞ്ഞെടുക്കാന്‍ ലെയ്റ്റിക്ക് സ്വാതന്ത്ര്യമില്ലെന്ന് ലെയ്റ്റിക്ക് അറിയാമെന്നുകൂടി പറയാമായിരുന്നു അദ്ദേഹത്തിന്. എങ്കിലും ലെയ്റ്റിക്ക് കിട്ടേണ്ട പ്രാമുഖ്യത്തെക്കുറിച്ച് അഡ്വ. വി.സി സെബാസ്റ്റ്യന്‍ ഭയമില്ലാതെ എഴുതിയിട്ടുള്ളത് തികച്ചും ശുഭോദര്‍ക്കമാണ്.

എന്തുകൊണ്ടും ലെയ്റ്റി മുന്‍പന്തിയിലേക്കു വരണം, വരുത്തണം. ഇന്നുവരെ ആജ്ഞാനു വര്‍ത്തികളായി മാത്രം നിന്നിട്ടുള്ളവരില്‍ നിന്നും ഇത്രയുമെക്കെ സത്യദീപത്തിലൂടെ എഴുതി വന്നത് ഒരു ചെറിയ പ്രതീക്ഷയ്ക്കു വക നല്‍കുന്നോ…? പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org