കുര്‍ബാനയും അല്മായ പങ്കാളിത്തവും

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സഭയില്‍ എല്ലാ തലങ്ങളിലും പൂര്‍ണമായ തോതിലുള്ള അല്മായ പങ്കാളിത്തം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നുള്ളത് ഒരു പരമാര്‍ത്ഥം തന്നെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുര്‍ബാനയിലുള്ള പങ്കാളിത്തം. കുറേക്കാലം മുമ്പ് വരെ കുര്‍ബാനയില്‍ മൂന്നോ നാലോ ഗാനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാ പ്രാര്‍ത്ഥനകളും വിശ്വാസികള്‍ ചൊല്ലുന്ന പതിവാണ് നിലനിന്നിരുന്നത്. പക്ഷേ ഇപ്പോള്‍ ചിത്രം ആകെ മാറി. കുര്‍ബാന തുടങ്ങുന്നത് മുതല്‍ അവസാനം വരെ ഗായകസംഘവും വൈദികനും മാത്രമാണ് കുര്‍ബാന അര്‍പ്പണത്തില്‍ പങ്കാളികളാകുന്നത്. വിശ്വാസികള്‍ വെറും കാഴ്ചക്കാര്‍ മാത്രം. ഇതിനു മാറ്റം വന്നില്ലെങ്കില്‍ ഇപ്പോഴുള്ള വിശ്വാസം തന്നെ ഇല്ലാതാകും. ഒരു സാധാരണ കുര്‍ബാനയ്ക്ക് ഇത്ര മാത്രം പാട്ടും കൊട്ടുമൊന്നും ആവശ്യമില്ലാത്തതാണ്. ഇപ്പോള്‍ വൈദികനും ഗായക സംഘവും തമ്മിലാണ് ആശയവിനിമയം നടത്തുന്നത്, പിന്നെ ശബ്ദനിയന്ത്രണക്കാരും. കുര്‍ബാനയില്‍ പ്രാര്‍ത്ഥ നകള്‍ Power Point presentation മുഖേന മദ്ബഹയ്ക്ക് പുറത്തു ഉയരത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ വിശ്വാസികള്‍ക്ക് അത് നോക്കി ചൊല്ലാനും കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org