തോല്‍ക്കുന്നവരെയും കൂടെനിര്‍ത്തണം

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

സഭയിലെയും അതിരൂപതയിലെയും പ്രശ്നങ്ങള്‍ക്കു സിനഡ് ഒരു പരിഹാരം നിര്‍ദ്ദേശിച്ചുകഴിഞ്ഞു. ഇനി വേണ്ടത് മുറിവുണക്കലാണ്. ഈ പ്രശ്നങ്ങളില്‍ പലരും അറിഞ്ഞും അറിയാതെയും വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പലതും ചെയ്തു. അതില്‍ ക്ഷമ ചോദിക്കാനും ക്ഷമിക്കാനും ബന്ധപ്പെട്ടവരെല്ലാവരും തയ്യാറാകണം. വീണ്ടും സഭാസമൂഹം ഒന്നായി പൂത്തു സുഗന്ധവും ഫലങ്ങളും പുറപ്പെടുവിക്കണം.

ഇത്തരുണത്തില്‍, ഫ്രാന്‍സിസ് പാപ്പ മൊസാംബിക്ക് സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ പ്രസംഗം വളരെ വിശദമായി സത്യദീപം (18.9.2019) പേജ് 15-ല്‍ കൊടുത്തിട്ടുണ്ട്. പാപ്പാ പറയുന്നു 'ക്രിസ്തു തന്‍റെ ശിഷ്യന്മാരില്‍ നിന്നും ആവശ്യപ്പെടുന്നത് ഉന്നതമായ നിലവാരമാണ്. ദ്രോഹിച്ചവരോട് ക്ഷമിക്കുക, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്ന് യേശു പറയുമ്പോള്‍ ദ്രോഹിച്ചവരെ വെറുതെ അവഗണിക്കുക, അവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. 'സത്യദീപം' വാര്‍ത്തകള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org