വിശുദ്ധ കുര്‍ബാനയും കുമ്പസാരവും

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

കൂദാശകളുടെ കൂദാശയാണ് വി. കുര്‍ബാന. അതേസമയം അനുരഞ്ജനം (കുമ്പസാരം) ഇല്ലാത്ത കുര്‍ബാന അര്‍പ്പണവും കുര്‍ബാന സ്വീകരണവും അര്‍ത്ഥശൂന്യവുമാണ്. അതിനാല്‍ വൈദികര്‍, പ്രത്യേകിച്ച് ബഹുമാനപ്പെട്ട ഇടവക വികാരിമാരും ധ്യാനഗുരുക്കന്മാരും വിശ്വാസികളെ കുമ്പസാരിക്കാന്‍ പ്രേരിപ്പിക്കുകയും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാറുമുണ്ട്. അത് തീര്‍ച്ചയായും വലിയ ദൈവീക പ്രവൃത്തിതന്നെയാണ് . ഞായാറാഴ്ചകളിലും മറ്റു കടമുള്ള ദിവസങ്ങളിലും ദേവാലയത്തില്‍ വന്നു മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുക്കണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നുണ്ട്. പക്ഷേ ഇതിനു വിപരീതമായ പലതും ചില ഇടവകകളില്‍/ദേവാലയങ്ങളില്‍ സംഭവിക്കാറുണ്ട്. ചിലര്‍ ടെലിവിഷനില്‍ കുര്‍ബാന കാണാനും, ഓണ്‍ലൈനില്‍ കുമ്പസാരിക്കാനും ആഗ്രഹിക്കുന്നുണ്ട്. ഞായാറാഴ്ചകളിലും, കടമുള്ള ദിവസങ്ങളിലും, ചില ദേവാലയങ്ങളില്‍, കുര്‍ബാന തുടങ്ങിയതിനു ശേഷം, കുര്‍ബാനക്കിടെ, കുമ്പസാരത്തിനു സൗകര്യം ഒരുക്കി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ പോകുന്നവര്‍ മുഴുവന്‍ കുര്‍ബാന കാണുന്നില്ല, ഇത് ഒരിക്കലും സംഭവിച്ചു കൂടാത്തതാണ്. ഞായറാഴ്ചകളിലും, കടമുള്ള ദിവസങ്ങളിലും കുര്‍ബാന ആരംഭിച്ചാല്‍, പള്ളി പരിസരത്തു മറ്റൊന്നും നടക്കാന്‍ പാടില്ല, അത് കുമ്പസാരമായാലും സെമിത്തേരി സന്ദര്‍ശനമായാലും പള്ളി ഓഫീസിന്‍റെ പ്രവര്‍ത്തനമായാലും ഗായക സംഘത്തിന്‍റെ പരിശീലനമായാലും അനുവദിക്കാന്‍ പാടില്ല. ഇതൊന്നും മുഴുവന്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനു തടസ്സമാകാന്‍ പാടില്ല. ഇട ദിവസങ്ങളിലും തിരുനാള്‍ ദിവസങ്ങളിലും ഇക്കാര്യത്തില്‍ നിര്‍ബന്ധം ഒഴിവാക്കാം. ഇക്കാര്യത്തില്‍ സഭാ തലവന്മാര്‍ ഉചിതമായ തീരുമാനമെടുക്കുന്നത് പ്രാധാന്യമുള്ളതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org