ലോഗോസ് ക്വിസ്

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കത്തോലിക്കാ സഭയില്‍ വളരെ ഭംഗിയായി വലിയ ജനപങ്കാളിത്തത്തോടെ നടത്തി വരുന്ന ഒരു പരിപാടിയാണ് ലോഗോസ് ക്വിസ്. ഇത് കുറച്ചു കൂടി വിശാലമാക്കി കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ഒന്നാക്കി മാറ്റണം. ഡിസംബര്‍ മാസത്തെ ബൈബിള്‍ മാസമായി നീക്കി വച്ചിട്ടുണ്ടല്ലോ. ലോഗോസ് ക്വിസ് യഥാര്‍ത്ഥത്തില്‍ ബൈബിള്‍വായനയുടെ പ്രചാരത്തിനുള്ള ഒരു വലിയ വാതായനമാണ് തുറക്കുന്നത്. അതുവഴി ദൈവീകജ്ഞാനമാണ് പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത്.

ക്വിസ് മത്സരത്തേക്കാള്‍ ഉപരി ബൈബിളിന്‍റെ പ്രചാരമാണ് മുഖ്യവിഷയം. അതിനു വേണ്ടിയുള്ള പുതിയ സമ്പ്രദായങ്ങള്‍ രൂപീകരിക്കാന്‍ എല്ലാ രൂപതയിലെയും മിടുക്കരായവരുടെ നേതൃത്വത്തില്‍ സംവിധാനം ഉണ്ടാകണം. ജനങ്ങളെ സീരിയലുകളില്‍ നിന്നും അന്തി ചര്‍ച്ചയില്‍ നിന്നും മോചിപ്പിക്കണം. ഇതിലൂടെ ദൈവരാജ്യ വിപുലീകരണവും നടപ്പിലാക്കാന്‍ കഴിയും. കത്തോലിക്കര്‍ക്കും, അകത്തോലിക്കര്‍ക്കും, അക്രൈസ്തവര്‍ക്കും ഒരുപോലെ ഇതില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. നമുക്ക് അനാവശ്യ കാര്യങ്ങളില്‍നിന്നും ഒഴിവായി ഇടവകകളിലെ എല്ലാ സംഘടനകളുടെയും സംയുക്ത ശ്രമത്തിലൂടെ ഇത് വിജയിപ്പിക്കാന്‍ കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org