ചില മിഷന്‍ ഞായര്‍ ചിന്തകള്‍

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

ഒക്ടോബര്‍ 20 കത്തോലിക്കാസഭ ആഗോളതലത്തില്‍ മിഷന്‍ ഞായര്‍ ആചരിച്ചു. ഈ ദിവസം ആചരിക്കുന്നത് മിഷന്‍ ചിന്ത സര്‍വ്വ ജനങ്ങളിലും ഉണര്‍ത്തുന്നതിനും, പ്രാര്‍ത്ഥനയും, സാമ്പത്തിക പിന്തുണയും സമാഹരിക്കുന്നതിനും വേണ്ടിയാണ്. എന്‍റെയൊക്കെ ചെറുപ്പകാലങ്ങളില്‍ മിഷന്‍ ഞായറിന്‍റെ ഭാഗമായി യുവാക്കളും കുട്ടികളും ഉത്സാഹപൂര്‍വ്വം വീടുകളില്‍ കയറിയിറങ്ങി ഉത്പന്നങ്ങളും കാര്‍ഷീക വിഭവങ്ങളും സംഭരിച്ചു പള്ളിയില്‍ കൊണ്ടുവന്നു ലേലം വിളിച്ചു പണം ശേഖരി ക്കുന്ന പതിവ് നിലനിന്നിരുന്നു. കുറച്ചു കാലങ്ങളായി ആ നല്ല പാരമ്പര്യം പല പള്ളികളിലും ഇല്ലാതാകുകയും എളുപ്പ വഴിയില്‍ കവര്‍ കൈമാറ്റത്തിലൂടെ പണം സമാഹരിക്കുന്ന വാണിജ്യവത്കരണത്തില്‍ നാം എത്തിച്ചേരുകയും ചെയ്തിരിക്കുന്നു. അതുപോലെതന്നെ പല ക്രൈസ്തവ പാരമ്പര്യ കലകളും ആചാരങ്ങളും പള്ളി മതില്‍ക്കെട്ടുകളില്‍ കാണാതായി. അതിനു പകരം സംസ്കാരത്തിനും ക്രൈസ്തവ മൂല്യങ്ങള്‍ക്കും വിരുദ്ധമായ കലാപ്രകടനങ്ങള്‍ തിരുനാളിന്‍റെ ഭാഗമായി അരങ്ങേറി. പാരമ്പര്യ ആചാരങ്ങളും പാരമ്പര്യ കലാപ്രകടനങ്ങളും ആവിഷ്കരിച്ചത് വലിയ ഉദ്ദേശത്തോടെയായിരുന്നു. ഇടവക സമൂഹത്തിന്‍റെ കൂട്ടായ്മയും, ഏക മനസ്സോടെയുള്ള പ്രവര്‍ത്തനങ്ങളും അതിലൂടെ വിശ്വാസസമൂഹത്തെ പള്ളിയോടും വികാരിയച്ചനോടും അതിലൂടെ ദൈവത്തോടും അടുപ്പിച്ചു നിര്‍ത്തുന്നതിനും അവ സഹായകമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org