അച്ചന്മാരുടെ യാത്രയയപ്പ്

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

എന്തുകൊണ്ടാണ് അച്ചന്മാരുടെ യാത്രയയപ്പ് കാര്യത്തില്‍ ഇത്രമാത്രം അസഹിഷ്ണുത ചിലര്‍ പ്രകടിപ്പിക്കുന്നത് എന്നത് എനിക്കു മനസ്സിലാകുന്നില്ല. ദൈവത്തെയും സഭയെയും ദൈവജനത്തെയും ശുശ്രൂഷിക്കുന്നതാണ് അച്ചന്മാരുടെ, പ്രത്യേകിച്ച് ഇടവകവൈദികരുടെ ദൗത്യം. അങ്ങനെ തന്‍റെ ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ട ഇടവകയെ ഭൗതികമായും ആത്മീയമായും ഉയരങ്ങളിലെത്തിക്കാന്‍ അവര്‍ വല്ലാതെ അദ്ധ്വാനിക്കുന്നതു നാം സാധാരണ കാണുന്നതാണ്. പല ഇടവകകളും വികാരിയച്ചന്മാരുടെ പ്രവര്‍ത്തനത്തിലൂടെ സാമ്പത്തികാഭിവൃദ്ധിയില്‍ എത്തുന്നുമുണ്ട്.

മൂന്ന് അല്ലെങ്കില്‍ അഞ്ചു വര്‍ഷമാണ് അവര്‍ക്ക് ഒരു ഇടവകയില്‍ സേവനം ചെയ്യാന്‍ അവസരം ലഭിക്കുന്നത്. അവരെല്ലാവരുംതന്നെ ഇടവകയുടെയും പ്രദേശവാസികളുടെയും സ്നേഹാദരങ്ങള്‍ക്കു പാത്രീഭൂതരാകുന്നതും നാം കാണാറുണ്ട്. ജനങ്ങള്‍ക്കും അച്ചന്മാര്‍ക്കും പരസ്പരം വിട്ടുപിരിയുമ്പോള്‍ കണ്ണില്‍ നനവുണ്ടാകുന്നതു സാധാരണ കാഴ്ചയാണ്. അങ്ങനെയുള്ള ഒരാള്‍ സ്ഥലം മാറിപ്പോകുമ്പോള്‍ ഒരു ഫ്ളെക്സ് വച്ചതുകൊണ്ടോ വിവിധ സംഘടനകള്‍ വലിയ യാത്രയയപ്പ് സമ്മേളനങ്ങള്‍ നടത്തിയതുകൊണ്ടോ വലിയ സമ്മാനങ്ങള്‍ നല്കിയതുകൊണ്ടോ വാഹനങ്ങളുടെ അകമ്പടിയോടെ യാത്രയാക്കുന്നതിലോ തെറ്റൊന്നും തേന്നുന്നില്ല. വിശ്രമകാലത്ത് ഒറ്റയ്ക്കാകുമ്പോള്‍ ഇത്തരം നല്ല ഓര്‍മകള്‍ അവര്‍ക്കു സന്തോഷത്തിനു കാരണമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org