സന്ന്യാസിനികളും സേവനവും

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

നമ്മുടെ സന്ന്യാസിനികള്‍ ലോകമമ്പാടും ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ ഏറെ പ്രശംസയര്‍ഹിക്കുന്നതാണ്. ഇന്നത്തെ ലോകത്തില്‍ വ്യത്യസ്തമായ ധാരാളം സേവനമേഖലകളുണ്ട്. ഇതു തിരിച്ചറിഞ്ഞു സേവനം വ്യാപിപ്പിക്കുമ്പോഴാണു ദൈവരാജ്യത്തിന്‍റെയും ക്രിസ്തുസ്നേഹത്തിന്‍റെയും അനുഭവങ്ങള്‍ മനുഷ്യര്‍ക്ക് അനുഭവമായി മാറുന്നത്.

എറണാകുളം നോര്‍ത്തിലെ അസ്സീസി മഠത്തിലെ സിസ്റ്റര്‍ ലിസറ്റിനെ എറണാകുളം ലിസി ജംഗ്ഷനിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ കൂട്ടായ്മയായ "സാരഥി" സിസ്റ്ററിന്‍റെ സുവര്‍ണജൂബിലി ആഘോഷനാളില്‍ സ്നേഹസമ്മാനം സമര്‍പ്പിച്ച് ആദരിച്ചു. സിസ്റ്ററാണു 'സാരഥി'യുടെ ആനിമേറ്ററും മാര്‍ഗദര്‍ശിയും. സിസ്റ്ററിന്‍റെ ഇടപെടലുകളാണു കൂടുതല്‍ ക്ഷമയോടും ശാന്തതയോടുംകൂടി യാത്രക്കാരോടു പെരുമാറാന്‍ തങ്ങളെ പഠിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തത്, സിസ്റ്റര്‍ ജോസിയ; കോതമംഗലം സെന്‍റ് വിന്‍സെന്‍റ് പ്രോവിന്‍സിലെ സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ടിലെ അംഗം. പാവങ്ങളുടെ ഫീസില്ലാ വക്കീല്‍. തൊടുപുഴ കോടതിയിലും മറ്റും ഫീസ് കൊടുക്കാന്‍ കഴിയാത്തവരുടെ, ചോദിക്കാനും പറയാനും ആളില്ലാത്തവരുടെ, അറിവില്ലാത്തവരുടെ, ആദിവാസികളുടെയെല്ലാം കേസുകള്‍ സൗജന്യമായി കൈകാര്യം ചെയ്ത് അവര്‍ക്കു നീതി വാങ്ങികൊടുക്കുന്നു.

നമ്മുടെ സന്ന്യാസിനികള്‍ പ്രാര്‍ത്ഥനയും മറ്റ് ആത്മീയപ്രവര്‍ത്തനങ്ങളും സ്തുത്യര്‍ഹമായി അനുഷ്ഠിക്കുമ്പോള്‍ത്തന്നെ ഇത്തരം വ്യത്യസ്തമായ സേവനമേഖലയിലേക്കും ശ്രദ്ധ തിരിക്കുക എന്നുള്ളത് അഭിമാനിക്കാവുന്ന കാര്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org