മങ്ങിക്കൊണ്ടിരിക്കുന്ന കുടുംബകൂട്ടായ്മകള്‍

പി.ജെ. വര്‍ഗീസ്, പുത്തന്‍വീട്ടില്‍, കുമ്പളം

കുടുംബകൂട്ടായ്മകള്‍ സ്ത്രീകളുടെ മാത്രം കൂട്ടായ്മകളാകാതെ പുരുഷന്മാരുടെയും പങ്കാളിത്തം കൂടുതല്‍ ഉണ്ടാകുന്നതിനു ബഹുമാനപ്പെട്ട വികാരി അച്ചന്മാരും സിസ്റ്റേഴ്സും കുറച്ചുകൂടി ഉത്സാഹിച്ച് ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഇക്കാര്യത്തിനായി കൂടുതല്‍ ഊന്നല്‍ കൊടുക്കുകയാണെങ്കില്‍ കുറച്ചൊക്കെ മാറ്റങ്ങളുണ്ടാകും.

വിനോദത്തിനു സമയം നമ്മള്‍ കണ്ടെത്തുന്നതുപോലെ കുടുംബകൂട്ടായ്മയ്ക്കും സമയം കണ്ടെത്തുമ്പോള്‍ നമ്മുടെ മനസ്സിലെ പിരിമുറുക്കങ്ങള്‍ക്കു കുറച്ച് അയവ് അനുഭവപ്പെടും. ഗ്രാമങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ക്കാണു കുടുംബകൂട്ടായ്മകളുടെ ഗുണം ഏറെ ലഭിക്കുന്നത്.

ഞാന്‍, എന്‍റെ കുടുംബം എന്നതില്‍ മാത്രം ഒതുങ്ങാതെ അപരനെ അറിയാനും അവനുമായി സ്നേഹം പങ്കുവയ്ക്കാനും അവന്‍റെ ഇല്ലായ്മയില്‍ പങ്കുചേരുവാനും വേണ്ട മനസ്സിന്‍റെ തുറവി നമ്മളില്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ഇങ്ങനെയുള്ള കൂട്ടായ്മകള്‍ക്കു പ്രസക്തി ഉണ്ടാവുകയുളളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org