ഇടവകസന്ദര്‍ശനം ഊര്‍ജ്ജിതമാക്കണം

പി.ജെ. ജോണി പുത്തൂര്‍, മേലാര്‍കോട്

സഭാപിതാക്കന്മാര്‍ ഇടവകകള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തണം. ചുരുക്കം ചില രൂപതകളിലെങ്കിലും പിതാക്കന്മാര്‍ ഇടവകകള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്താതെ പോകുന്നുണ്ട്. ഇതുമൂലം ഇടവകകളിലെ വിശ്വാസികള്‍ക്കു സഭയുമായുള്ള സ്നേഹത്തിന്, ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നുണ്ട്. രൂപതകളില്‍ നിന്നും ഇടയലേഖനങ്ങള്‍ വരുന്നുണ്ട്. അതു വികാരിമാര്‍ പള്ളിയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു വായിക്കാറുമുണ്ട്. എങ്കിലും നേരിട്ടെത്തി അന്വേഷിച്ചറിയുമ്പോള്‍ അത് ഇടവകകള്‍ക്കു തരുന്ന ഊര്‍ജ്ജം വളരെ വലുതാണ്. ഉദാഹരണത്തിനു കുടുംബത്തിലെ അപ്പന്‍ മക്കളോടു കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുമ്പോള്‍ അതു മക്കളോടുള്ള അപ്പന്‍റെ സ്നേഹത്തെ പ്രകടമാക്കുന്നു. ഇതുപോലെ ഇടയ്ക്കിടയ്ക്കു പിതാക്കന്മാര്‍ ഇടവകകളിലെ ദൈവജനത്തെ നേരില്‍ കണ്ടു വിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചാല്‍ അതു ദൈവജനത്തിനു വളരെ ഉപകാരപ്രദവും ഊര്‍ജ്ജം തരുന്നതുമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org