വേണം ഊട്ടുനേര്‍ച്ചകള്‍

പി.പി. ജോര്‍ജ്, കാക്കനാട്

സത്യദീപം ലക്കം 32-ല്‍ എം.പി. തൃപ്പൂണിത്തുറയുടെ 'മിഴിവട്ടത്തിലെ മൊഴിവട്ടം' (പേജ് 13) 'ഉദരം ശരണം' തികച്ചും അനുചിതമായിപ്പോയി. പള്ളികള്‍ നടത്തുന്ന നേര്‍ച്ചസദ്യ പതിനായിരങ്ങള്‍ ഉണ്ട് സംതൃപ്തിയടയുമ്പോള്‍ താങ്കള്‍ എന്തിനാണു നേര്‍ച്ചസദ്യയെ കുറ്റപ്പെടുത്തുന്നത്? നേര്‍ച്ചസദ്യ ഉദരം ശരണമാക്കാന്‍ താത്പര്യമില്ലാത്തവര്‍ അതില്‍ പങ്കെടുക്കാതിരുന്നാല്‍ പോരേ?

പള്ളികളില്‍നിന്നു കൊടുക്കുന്ന ഒരു നേരത്തെ ഭക്ഷണം നാനാജാതി മതസ്ഥരായ എത്രയോ പേര്‍ക്കാണ് ആശ്വാസം നല്കുന്നത്? ലക്ഷങ്ങള്‍ നേര്‍ച്ചസദ്യ കഴിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നതുകൊണ്ട് ഒരു പള്ളിയും ഇത് അവസാനിപ്പിക്കാന്‍ പോകുന്നില്ല. നേര്‍ച്ചസദ്യകള്‍ തുടരണമെന്നാണ് എന്‍റെ അഭിപ്രായം. ഊട്ടുതിരുനാളില്‍ വിശ്വാസപൂര്‍വം പങ്കെടുക്കുന്ന അനേകായിരങ്ങള്‍ ഈ തിരുനാള്‍ ഭക്ഷണം കഴിച്ചു സംതൃപ്തിയടയുന്നതു നല്ല കാര്യമല്ലേ? അതിനോടു വിയോജിപ്പുള്ളവര്‍ അതുമായി സഹകരിക്കാതിരുന്നാല്‍ മതിയല്ലോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org