പാമ്പിനെ വെറുതെ വിടുക!

പി.ആര്‍. ജോസ് ചൊവ്വൂര്‍

ലക്കം 48-ല്‍ 'പാവം പാമ്പിനെ വെറുതെ വിടുക' എന്ന എഡിറ്റോറിയലില്‍ പച്ചയായ യാഥാര്‍ത്ഥ്യമാണ് സത്യദീപം തുറന്നെഴുതിയിരിക്കുന്നത്. സത്യദീപത്തിന് അഭിനന്ദനങ്ങള്‍. ഷെഹല ഷെറീന്‍റെ അദ്ധ്യാപകരോളം വിഷം പാമ്പിന് ഇല്ലതന്നെ. ഷെഹലയ്ക്ക് പാമ്പുകടിയേറ്റത് ഉച്ചതിരിഞ്ഞു 3.15-നാണെന്ന് അറിയുന്നു. രക്ഷിതാവു വരുന്നതുവരെ കാത്തിരുന്നത് അദ്ധ്യാപകര്‍ക്കു വേഗം വീട്ടിലെത്തണമെന്നുള്ളതുകൊണ്ടാകാം. കാലത്താണു പാമ്പു കടിച്ചതെങ്കില്‍ നിരവധി അദ്ധ്യാപകര്‍ ആശുപത്രിയില്‍ കൊണ്ടു പോകാനുണ്ടാകുമായിരുന്നു; സമയം തെറ്റിയതു പാമ്പിനാണ്!

ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും അക്കാദമിക നിലവാരം മാത്രമേ പരിഗണിക്കുന്നുള്ളൂ. ധാര്‍മികബോധവും പൗരബോധവും അളക്കുന്നില്ല. അതിനാല്‍ അദ്ധ്യാപകരെയും സര്‍ക്കാര്‍ ജീവനക്കാരെയും തിരഞ്ഞെടുക്കുന്ന അഭിമുഖത്തില്‍ ധാര്‍മികബോധത്തിനും പൗരബോധത്തിനും സന്മാര്‍ഗചിന്തകള്‍ക്കും പ്രാധാന്യം നല്കേണ്ടതുണ്ട്. അതാണു ഷെഹലയുടെ ദാരുണാന്ത്യം നമ്മെ പഠിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org