‘വേണ്ടി’ ഉപേക്ഷിച്ചാലെന്താ?

പി.ആര്‍. ജോസ്, ചൊവ്വൂര്‍

'നന്മ നിറഞ്ഞമറിയമേ' എന്ന ജപത്തില്‍ 'പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും…' എന്നതിനു പകരം 'പാപികളായ ഞങ്ങള്‍ക്കായ് ഇപ്പോഴും…' എന്നാക്കുന്നതല്ലേ മലയാള ഭാഷാപ്രയോഗത്തില്‍ നല്ലത്? അതുകൊണ്ട് അര്‍ത്ഥവ്യത്യാസം വരുന്നുമില്ല. ഇപ്പോഴുള്ള 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥനയില്‍ 'വേണ്ടി'ക്കാണു കൂടുതല്‍ ഊന്നല്‍ നല്കുന്നത്. അതുപോലെ ജപമാല ലുത്തിനിയായില്‍ 'ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്നതിനു പകരം 'ഞങ്ങള്‍ക്കായ് അപേക്ഷിക്കണമേ' എന്നാക്കുന്നതല്ലേ ഭംഗി? അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പരിഭാഷയില്‍ കാലാനുസൃതമായ ശ്രേഷ്ഠ ഭാഷാശൈലി നാം ഉള്‍ക്കൊള്ളേണ്ടതല്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org