വികസനം വിനാശമാകരുത്!

രാജന്‍ ആന്‍റണി

സത്യദീപത്തിന്‍റെ കാ ഴ്ചപ്പാടുകള്‍ (ലക്കം 8) എന്ന പംക്തിയില്‍ വായിച്ച ഫാ. ജോര്‍ജ് നെല്ലിശ്ശേരിയുടെ "പാതകള്‍ കുരുതിക്കളങ്ങള്‍" എന്ന ലേഖനം വസ്തുതകള്‍ പൂര്‍ണമായും പഠിക്കാതെ എഴുതിയതാണെ ന്നു വ്യക്തം. ദേശീയപാത 17-നുവേണ്ടി ഇടപ്പള്ളി-മൂത്തകുന്നം ഭാഗ ത്തു മുപ്പതു മീറ്റര്‍ വീതിയില്‍ വീടും കുടിയും ജീവ നോപാധികളും നിരുപാധികം വിട്ടൊഴിഞ്ഞു സ്വയം പുനരധിവസിച്ച ഇരുപത്തിമൂവായിരം മനുഷ്യരില്‍ ഒരാളാണ് ഞാന്‍. ശേഷിച്ച സ്ഥലത്തു നിലവിലുണ്ടായിരുന്ന വീടുകള്‍ മുറിച്ചുമാറ്റി അരികുജീവിതം നയിക്കുന്ന 1800 കുടുംബങ്ങളില്‍ എന്‍റെ വീടും ഉള്‍പ്പെടുന്നു. ഒരുവട്ടം കുടിയൊഴിഞ്ഞ അയ്യായിരത്തിലധികം മനുഷ്യര്‍ വീണ്ടും കുടിയൊഴിഞ്ഞു പോകണമെന്നാണു മുഖ്യമന്ത്രി പറയുന്നത്.

ഞങ്ങള്‍ വിട്ടുകൊടു ത്ത സ്ഥലം പതിറ്റാണ്ടുകളായി കാടുപിടിച്ചു കിടക്കുകയാണ്. നിലവിലെ അഞ്ചു മീറ്റര്‍ റോഡ് വീതി കൂട്ടാനല്ല പുതിയ പാത പണിയാനാണ് ഈ സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സിന്‍റെയും എന്‍എച്ച്എയുടെയും നിബന്ധനകള്‍ അനുസരിച്ച് അന്താരാഷ്ട്ര നില വാരത്തില്‍ ഒരുവരി പാത പണിയാന്‍ 3.5 മീറ്റര്‍ മതി. ആറുവരിപ്പാതയും അനു ബന്ധസൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ ഇപ്പോഴു ള്ള സ്ഥലം ധാരാളമാണ്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരമന-കളിയിക്കാവിള ദേശീയപാത 30 മീറ്ററില്‍ ആറുവരിയായി നിര്‍മിച്ചതു നമുക്കു മുന്നില്‍ മാതൃകയാണ്.

വികസനം, അത് എ ന്തുതന്നെയായിരുന്നാലും അതിനു മനുഷ്യമുഖമുണ്ടായിരിക്കണമെന്നു മാത്രം. നാടിന്‍റെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ വികസനമാണു നമുക്കു വേണ്ടത്. ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണു നമ്മുടെ നാട്. അതില്‍ത്തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള അഞ്ചു പഞ്ചായത്തുകള്‍ എറണാകുളം ജില്ലയിലെ പദ്ധതിപ്രദേശത്താണ്.

ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവര്‍ക്കു വികസനവാദികളാകാന്‍ എളുപ്പ മാണ്. ഒരു പഞ്ചായത്തുറോഡ് വെട്ടാന്‍ സ്വന്തം പറമ്പിലെ വേലിയുടെ ഒരു മൂല പൊളിക്കാന്‍ സമ്മതിക്കാത്ത ഈ തീവ്രവികസനവാദികള്‍ നാടിനുവേണ്ടി വീടും കുടിയും ജീവനോപാധികളും നിരുപാധികം വിട്ടുകൊടുത്ത പാവങ്ങളെ വികസന വിരോധികളെ ന്നു മാത്രം വിളിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org