അപകടം പതിയിരിക്കുന്ന “താമസകൊട്ടാര”ങ്ങള്‍!!

രാജന്‍ ബെഞ്ചമിന്‍, ഗുരുവായൂര്‍

തല ചായ്ക്കാന്‍ ഇടം തേടി അലയുന്ന ഒരു നല്ല ശതമാനം പേര്‍ കേരളത്തിലുണ്ട്, കടത്തിണ്ണകളോ വരാന്തകളോ ഇവര്‍ക്കു ധാരാളം. എന്നാല്‍ കേരളത്തിലെ പല പട്ടണങ്ങളിലും ഗ്രാമങ്ങളില്‍പ്പോലും കൊട്ടാരസദൃശമായ ആയിരക്കണക്കിനു വീടുകളാണ് ആള്‍ത്താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്നത്!

ഇത്തരം "കൊട്ടാര"ങ്ങളുടെ സൂക്ഷിപ്പിന് ഒരു സെക്യൂരിറ്റി കാണും. സെക്യുരിറ്റിക്കു മാത്രമായി ഒരു മുറി കാണും. കെട്ടിട ഉടമ വര്‍ഷത്തില്‍ നാലോ അഞ്ചോ ദിവസം വന്നു താമസിച്ചു മടങ്ങും! ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതു ധൂര്‍ത്തിന്‍റെ മറ്റൊരു വശമല്ലേ?

ഇനി വേറെ ചില 'കുട്ടിക്കൊട്ടാര'ങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം താമസിക്കുന്നുണ്ടാകും. ഇത്തരം വീടുകളില്‍ ഭൂരിഭാഗവും പ്രായമായ മാതാപിതാക്കളായിരിക്കും ഉണ്ടാവുക. വീടു വൃത്തിയാക്കാനും അടുക്കളപ്പണിക്കും ആളെ നിര്‍ത്തിയിരിക്കും. പണത്തിനും പെണ്ണിനുംവേണ്ടി കൊലപാതകംവരെ നടത്തുന്നവരുണ്ട്. ഇതൊരു സാമൂഹ്യദുരന്തം തന്നെയാണ്. താമസിക്കാന്‍ അത്യാവശ്യം സൗകര്യങ്ങളുള്ള ഒരു വീടു വേണം. അതു സുരക്ഷിതമായിരിക്കണം. കള്ളന്മാരെയും കൊള്ളക്കാരെയും ആകര്‍ഷിക്കാനുള്ള മോടി പിടിപ്പിക്കലൊക്കെ വേണോ എന്നു സ്വയം ചിന്തിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org