ജോളി വെറുക്കപ്പെടേണ്ടവളോ?

റോസമ്മ ജോര്‍ജ്, തൊടുപുഴ

കൂടത്തായി വിഷയത്തിലെ നിസ്സംഗത സഭാംഗങ്ങള്‍ക്കു ചേര്‍ന്നതല്ല എന്ന തോന്നലില്‍ നിന്നാണ് ഈ കത്തെഴുതുന്നത്. നമ്മുടെ ഒരു സഭാസന്താനം ഇത്ര ഗുരുതരമായ തെറ്റുകളില്‍ വീണിട്ടും അക്കാര്യത്തില്‍ ഇതെന്‍റെ കാര്യമല്ല എന്ന ചിന്തയില്‍ ആയിരിക്കുന്നത്, ക്രിസ്തീയതയ്ക്കു ചേര്‍ന്നതല്ലെന്നൊരു തോന്നല്‍. ജോളിയുടെ ജീവിതപശ്ചാത്തലവും മാനസികാവസ്ഥയും മറ്റും വേണ്ടുവോളം ചര്‍ച്ചയ്ക്കു വിഷയമാക്കപ്പെട്ട കാര്യങ്ങളാണ്.

ഇതൊന്നുമല്ല നമ്മുടെ മുന്നിലെ വിഷയം. സഭാമക്കള്‍ എന്ന രീതിയില്‍ നമ്മുടെ ഒരു സഹോദരി, തെറ്റിനെക്കുറിച്ചു യാതൊരു പശ്ചാത്താപവുമില്ലാത്ത അവസ്ഥയില്‍ ആയിരിക്കുന്നത് ഇരുത്തി ചിന്തിപ്പിക്കേണ്ടതല്ലേ? ഒരു പ്രത്യേക മാനസികാവസ്ഥ! ആ വ്യക്തിയുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാന്‍ നമുക്കു കടമയില്ലേ? വി. കൊച്ചു ത്രേസ്യായുടെ ചൈതന്യം നമ്മളും സ്വന്തമാക്കേണ്ടതല്ലേ? പാപത്തെ വെറുക്കാനും പാപിയെ സ്നേഹിക്കാനുമല്ലേ യേശുക്രിസ്തു നമ്മെ പഠിപ്പിച്ചിരിക്കുന്നത്? നാം യഥാര്‍ത്ഥ ക്രിസ്ത്യാനികളാണെങ്കില്‍ ആ വ്യക്തിയെ വെറുക്കാതെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തി മാനസാന്തരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമുക്കു കടമയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org