ജിസ് ജോയിക്ക് അഭിനന്ദനങ്ങള്‍!

റൂബി ജോണ്‍ ചിറയ്ക്കല്‍, പാണാവള്ളി

മനുഷ്യമനസ്സുകളെ സന്തോഷിപ്പിക്കുന്നതും ഉണര്‍ത്തുന്നതും വളര്‍ത്തുന്നതും രസിപ്പിക്കുന്നതുമാണു കല.

പക്ഷേ, ഇന്നു പലപ്പോഴും സിനിമകള്‍, സീരിയലുകള്‍ തുടങ്ങിയവയിലൂടെ യുവജനങ്ങളുടെ വളരുന്ന തലമുറയുടെയൊക്കെ ഹൃദയങ്ങളെ മലിനമാക്കുന്ന സന്ദേശങ്ങളാണു പലപ്പോഴും കണ്ടുവരുന്നത്. അപരനെ വെറുക്കുന്ന, നശിപ്പിക്കുന്ന, ഒരു മനഃസാക്ഷിക്കുത്തും കൂടാതെ അപരനെ കൊല്ലുന്ന, ബലാല്‍സംഗം നടത്തുന്ന, പരസ്യമായ മദ്യപാനം തുടങ്ങി എന്തെല്ലാം രംഗങ്ങളാണ് അരങ്ങേറുന്നത്.?

ഇങ്ങനെയുള്ളവരുടെ മദ്ധ്യേയാണു ജിസ് ജോയി താരമായി ഉയര്‍ന്നു നില്ക്കന്നത്. ജിസ് ജോയിയുടെ വാക്കുകളില്‍ "എന്‍റെ സിനിമകളില്‍ അസഭ്യമായൊരു വാക്കോ സന്ദര്‍ഭമോ ഉണ്ടാവില്ല. കുട്ടികളുടെ കണ്ണു പൊത്തുന്ന സീനോ ഉള്‍പ്പെടുത്തില്ല. ശുദ്ധതയുള്ള ഒരു കുടുംബചിത്രം എന്ന ലേബലില്‍ പൊതിഞ്ഞ് എന്‍റെ ചിത്രങ്ങളിറങ്ങാനാണു ഞാനാഗ്രഹിക്കുന്നത്. ഈ ലേബലില്‍ കിട്ടുന്ന സാമ്പത്തികനേട്ടവും അംഗീകാരവും മതി എന്‍റെ സിനിമയ്ക്ക് എന്നതു തീരുമാനിക്കപ്പെട്ട കാര്യമാണ്." ജിസ് ജോയിയുടെ ഈശ്വരവിശ്വാസത്തിനും സുവിശേഷസാക്ഷ്യത്തിനും ആയി രമായിരം അഭിനന്ദനങ്ങളും നന്ദിയും. അഭിമുഖം നടത്തിയ മരിയ റാന്‍സത്തിനും സത്യദീപത്തിനും അഭിനന്ദനങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org