തീയില്‍ തിളങ്ങിയ വിശ്വാസം

റൂബി ജോണ്‍, ചിറയ്ക്കല്‍, പാണാവള്ളി

ഒഡീഷയിലെ കന്ദമാലില്‍ 24 പ്രാവശ്യം പോയി അവിടത്തെ ക്രൈസ്തവ മതപീഡനങ്ങളെ നേരില്‍ കണ്ട് എഴുതിയ ശ്രീ. ആന്‍റോ അക്കരയു ടെ പുസ്തകമാണ് 'കന്ദമാല്‍ – തീയില്‍ തിളങ്ങിയ വിശ്വാസം' എന്നത്. ആ മതപീഡനവിവരണങ്ങള്‍ ഹൃദയസ്പര്‍ശിയും വേദനാജനകവുമാണ്. കന്ദമാലിലെ ഗോത്രവര്‍ഗക്കാര്‍, കേരളീയ മിഷനറിമാരില്‍ നിന്ന് ഈശോയെ അറിഞ്ഞ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ താഴ്ന്ന നിലവാരം പുലര്‍ത്തുന്നവര്‍ എതിരാളികളുടെ സാമ്പത്തിക മോഹനവാഗ്ദാനങ്ങള്‍ക്കോ ശരീരിക പീഡനങ്ങള്‍ക്കോ ഒന്നും വഴിപ്പെടാതെ തങ്ങള്‍ അറിഞ്ഞ ഈശോയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുവാന്‍ കുടുംബാംഗങ്ങളെ ജീവനോടെ തീയില്‍ കൊന്നതോ സ്ഥാവരജംഗമവസ്തുക്കളുടെ നഷ്ടമോ ശാരീരിക മാനസികപീഡനങ്ങളോ ഒന്നും തടസ്സമായില്ല. അവസാന ശ്വാസംവരെ വിശ്വാസത്തില്‍ ഉറച്ചുനിന്ന് മരണത്തെ കൈവരിച്ച "കന്ദമാല്‍ രക്തസാക്ഷിത്വ"ത്തിന്‍റെ സ്മരണകളില്‍ പത്തു സംവത്സരങ്ങള്‍ കടന്നുപോയിട്ടും അവരെ വിശുദ്ധ പദവിയുടെ പടവുകളിലേക്കുയര്‍ത്താന്‍ താമസമെന്തെന്നറിയാന്‍ താത്പര്യപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org