ഒരു പുതിയ വിപ്ലവകാരി

സജീവ് പാറേക്കാട്ടില്‍, എറണാകുളം

മധു,
നിന്നെപ്പറ്റി ധാരാളം കവിതകള്‍ ഇതിനകം എഴുതപ്പെട്ടു കഴിഞ്ഞു. രക്തസാക്ഷികള്‍ക്കായി വിശക്കുന്നയീ നാട്ടില്‍ വിശപ്പിന്‍റെ രക്തസാക്ഷിയായി നിന്നെ വാഴ്ത്തുന്നു. പക്ഷേ, ഒരര്‍ത്ഥത്തില്‍ നീ ഭാഗ്യവാനാണ് പാറയിടുക്കിലെ മാളത്തില്‍ കഴിഞ്ഞിരുന്ന നീയിന്നു രാജ്യാന്തര പ്രശസ്തനായില്ലേ? ഒറ്റ ദിനംകൊണ്ടു നീ വൈറലായില്ലേ? അന്തിച്ചര്‍ച്ചകളിലും കവിതകളിലും നിറഞ്ഞില്ലേ? കൊല്ലാനല്ലേ ആയുള്ളൂ, ന്‍റെ വിശപ്പിനെ തോല്പിക്കാനായില്ലല്ലോ എന്നയര്‍ത്ഥത്തിലാണോ ദൈന്യതയോടെ ചാകാന്‍ നില്ക്കുമ്പോഴും ക്രൗര്യത്തോടെ കൊല്ലാന്‍ നിന്നവരെ നോക്കി മൃദുവായി നീ മന്ദഹസിച്ചത്? അതോ മനുഷ്യന്‍ എന്ന വാക്കിന് നിഘണ്ടു നല്കുന്ന അര്‍ത്ഥങ്ങളോര്‍ത്താണോ? നിദ്രയില്‍നിന്നെന്നെ ഞെട്ടിയുണര്‍ത്തുന്നത് നിന്‍റെ വിലാപമല്ല മന്ദഹാസമാണ്. വിശപ്പിനേക്കാള്‍ വലിയ വേദാന്തവും വിപ്ലവവുമില്ലെന്നു പഠിപ്പിച്ച പുതിയ വിപ്ലവകാരീ, പ്രണാമം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org