പേമാരി, പ്രളയക്കെടുതി

Published on

സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

കേരളം ചരിത്രത്തില്‍ വലിയൊരു പ്രളയക്കെടുതിയിലാണ്. പുനരധിവാസം, നഷ്ടപ്പെട്ട ഭവനങ്ങളുടെ പുനര്‍നിര്‍മ്മിതി, പഴയ ജീവിതസാഹചര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഇതെല്ലാം സാദ്ധ്യമാകാന്‍ പണമാണ് ആവശ്യം.

കേരളസഭയിലെ ദേവാലയ തിരുനാളുകള്‍ ഇനി വരുന്ന മാസങ്ങളിലാണല്ലോ പ്രധാനമായും. വരാനിരിക്കുന്ന തിരുനാളുകളിലെ ധൂര്‍ത്തും ആര്‍ഭാടവും ഒഴിവാക്കി ആ തുക പ്രളയക്കെടുതികളില്‍ അകപ്പെട്ടവരുടെ പുനരധിവാസ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാന്‍, ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ അതായിരിക്കും സുവിശേഷസാക്ഷ്യം. തിരുനാള്‍ ആഘോഷങ്ങള്‍ ലളിതമാക്കുക. മദ്യപിച്ചും തിന്നും കുടിച്ചും തീര്‍ക്കുന്നതു നിയന്ത്രിച്ചാല്‍ നല്ലൊരു തുക പ്രളയക്കെടുതികള്‍ അനുഭവിക്കുന്നവര്‍ക്കു മാറ്റിവയ്ക്കാം. മാറി ചിന്തിച്ചു തിരുനാളാഘോഷങ്ങള്‍ ലളിതമാക്കുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org