അതിര്‍ത്തികളില്ലാത്ത ദൈവരാജ്യത്തിലെ അജപാലനം

സെബാസ്റ്റ്യന്‍ കരോട്ടുതാഴം, പന്നിമറ്റം

നവംബര്‍ 6-ലെ സത്യദീപത്തില്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവുമായി ഫ്രാങ്ക്ളിന്‍ എം നടത്തിയ അഭിമുഖം ദൈവാനുഗ്രഹപ്രദമായി.

തിരുസഭയില്‍ 'ലാളിത്യം' വേണമെന്നു പിതാവു പറയുന്നു. സാധാരണ മനുഷ്യന്‍റെ നിരവധി പ്രശ്നങ്ങളും വേദനകളും പല വൈദിക വിദ്യാര്‍ത്ഥികളും അറിയുന്നില്ല. സെമിനാരിയില്‍ എല്ലാം ഭദ്രം! ക്രമേണ, ഒരു 'സുഖലോലുപജീവിത'ത്തിലേക്കു വഴുതിവീഴാം.

മാര്‍ ജോസ് പിതാവിനു പുതിയ സ്ഥലത്തുള്ള അജപാലനത്തില്‍ വിജയമുണ്ടാകട്ടെ എന്നു വിനീതമായി പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

ഡോ. അലോഷ്യസ് പാറത്താഴം സിഎസ്ടി എഴുതിയ 'കുറ്റബോധവും കുമ്പസാരവും' എന്ന ലേഖനം പഠനാര്‍ഹമാണ്; ആശ്വാസപ്രദവും. പലതവണ കുമ്പസാരിച്ചിട്ടും പലര്‍ക്കും സമാധാനം ലഭിക്കുന്നില്ല! കുറ്റബോധമാകാം ഒരു പ്രധാന കാരണം. കുറ്റബോധമെന്നതു തന്‍റെതന്നെ കുറവുകളിലേക്കു തിരിഞ്ഞിരിക്കുന്ന ഒരവസ്ഥയാണ്. വി. പത്രോസ് ശ്ലീഹയോടു ചേര്‍ന്നു 'കര്‍ത്താവേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു' എന്ന് ഈശോയോടു പറഞ്ഞ് അങ്ങിലേക്കു പൂര്‍ണമായി തിരിയുകയാണ് ഈ തിന്മയെ ജയിക്കാനുള്ള മാര്‍ഗം. ഡോ. അലോഷ്യസിന്‍റെ ഈ കാഴ്ചപ്പാട് ഉദാത്തവും അനുകരണീയവുമാണ്. ഈ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച സത്യദീപത്തിനു നന്ദി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org