പ്രളയം തന്ന നന്മയുടെ ഓണം

സെബാസ്റ്റ്യന്‍ മാളിയേക്കല്‍, പാലാരിവട്ടം

പ്രളയം തന്ന നന്മയുടെ ഓണമെന്ന കഴിഞ്ഞ ലക്കത്തിലെ പ്രയോഗം തിരുത്തേണ്ടതാണ്. സര്‍ക്കാരും ഡാമുമായി ബന്ധപ്പെട്ടവരും തന്ന പ്രളയമെന്നതാണു സത്യാവസ്ഥ. വൈദ്യുതിമന്ത്രിയും ജലവിഭവമന്ത്രിയും ഈ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും തന്ന പ്രളയമാണ്. പതിവിലും വിപരീതമായി ജൂലൈ മാസത്തില്‍ ഡാമുകളില്‍ വെള്ളം നിറഞ്ഞിരുന്നു. കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഓരോ ദിവസവും പ്രവചനങ്ങള്‍ നല്കിയിരുന്നു. കനത്ത മഴകള്‍ വരുന്നെന്ന് അറിയിച്ചിട്ടും ഡാമുകള്‍ തുറന്നുവിടാത്തതാണു പ്രളയം തന്നത്. രണ്ടു വകുപ്പുകളിലുള്ളവര്‍ കാര്യങ്ങള്‍ നിസ്സാരമായി കണ്ട് അവഗണിച്ചതിന്‍റെ ദുരന്തമാണു പ്രളയം.

ഓഖി ദുരന്തവും ഇതുപോലെ അവഗണിച്ചതിന്‍റെ ഫലമായിരുന്നു. കേന്ദ്ര കാലാവസ്ഥാ അറിയിപ്പ് കിട്ടിയെങ്കിലും അതു പുറത്തുവിട്ടില്ല.

ഭവനങ്ങളും അതിലുള്ള സമസ്തവും നഷ്ടപ്പെടാനിടയായത്, മനുഷ്യജീവന്‍ പൊലിഞ്ഞതു മനുഷ്യരുടെ സൃഷ്ടിയാണ്; ദൈവത്തെ പഴിക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org