പ്രളയം

സെബാസ്റ്റ്യന്‍, പാലാരിവട്ടം

കേരളത്തില്‍ രണ്ടാം തവണ കാലവര്‍ഷം പെയ്തു പല മേഖലകളിലും ദുരന്തമുണ്ടായി. പ്രകൃതിയെ ദ്രോഹിച്ചതിന്‍റെ തിരിച്ചടിയാണ്. ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും അടിസ്ഥാനജീവിതസാഹചര്യങ്ങള്‍ ആവശ്യമാണ്. ഭൂമിയെ ശ്വാസം മുട്ടിക്കുന്ന വിധമാണു ജനപ്പെരുപ്പം. ഈ ജനങ്ങളെ ഉള്‍ക്കൊള്ളാനും അടിസ്ഥാന വികസനത്തിനുമായി ഭവനങ്ങളും ആവശ്യമാണ്. ഭവനങ്ങള്‍ പണിയാന്‍ പ്രകൃതിവിഭവങ്ങളും ആവശ്യമാണ്. കുളങ്ങളും തോടുകളും നികത്തി നെല്‍വയലുകള്‍ ഇല്ലാതാക്കി നീരൊഴുക്ക് തടസ്സപ്പെടുത്തുമ്പോള്‍ പ്രകൃതി തിരിച്ചടിക്കും. ജനപ്പെരുപ്പം നിയന്ത്രിച്ചില്ലെങ്കില്‍ വരാനിരിക്കുന്ന എത്രയോ തലമുറകളെയാണു ദുരന്തങ്ങള്‍ കാത്തിരിക്കുന്നത്. കേരള കത്തോലിക്കാസഭയുടെ കൂടുതല്‍ മക്കള്‍ വേണമെന്ന വിചിത്രമായ നിലപാടു കുടുംബങ്ങളോടും പ്രകൃതിയോടും തുടരുന്ന ക്രൂരതയാണ്. പ്രകൃതിയെ തോല്പിക്കാന്‍ നമുക്കാകില്ല. ഈ വിഷയത്തില്‍ കേരളസഭയ്ക്ക് എന്തുകൊണ്ടാണു തിരിച്ചറിവില്ലതായത്? വര്‍ത്തമാനകാലസഭ ഈ വിഷയം കരുതലോടെ വിശ്വാസികളെ ബോദ്ധ്യപ്പെടുത്തണം. അമൃത് അധികമായാലും വിഷമാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org