വിശ്വാസികളെ അപമാനിക്കരുത്

സെബാസ്റ്റ്യന്‍ വയനാട്

സത്യദീപം ലക്കം 17-ലെ സമകാലികസഭയെ സേവിക്കുമ്പോള്‍ എന്ന ബഹു. മനത്തോടത്ത് പിതാവിന്‍റെ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന യാതൊരു പ്രതിസന്ധിയും വിശ്വാസികള്‍ക്കില്ല. സഭാനേതൃത്വത്തിന്‍റെ വീഴ്ചകളെ സഭയുടെ പ്രതിസന്ധികളാക്കരുത്.

ചില വൈദികരുടെയും വൈദിക മേലദ്ധ്യക്ഷന്മാരുടെയും പേരില്‍ വ്യക്തിപരമായ ലൈംഗിക, സാമ്പത്തിക ആരോപണങ്ങളാണ് ഉണ്ടായത്. സഭ എന്നതു സഭാനേതൃത്വവും വൈദികരും മാത്രം അല്ലല്ലോ. സഭയില്‍ 99.5 ശതമാനവും വിശ്വാസികളാണ്. അനുതാപവും എളിമയും ലാളിത്യവും നന്മയും പരസ്നേഹവും കരുണയും വൈദികാധിപത്യത്തിനു പകരം കാണിച്ചു തരണം. സഭാനേതൃത്വം യഥാര്‍ത്ഥ ശുശ്രൂഷകരാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org