അനുസരണത്തിന്‍റെ നേര്‍സാക്ഷ്യം

സിബി മങ്കുഴിക്കരി, തണ്ണീര്‍മുക്കം

സത്യദീപം ലക്കം 7-ല്‍ സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവുമായി നടത്തിയ അഭിമുഖസംഭാഷണം വളരെ ഹൃദയസ്പര്‍ശിയും സാധാരണ വിശ്വാസികള്‍ക്ക് ഏറെ താല്പര്യമുണര്‍ത്തുന്നതുമായിരുന്നു. പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേരുന്നതില്‍ എടയന്ത്രത്ത് പിതാവ് എന്നും താല്പര്യം കാണിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെയാണല്ലോ എറണാകുളത്തിന്‍റെ 'ജനകീയ മെത്രാന്‍' എന്ന വിളിപ്പേര് അദ്ദേഹത്തെ തേടി വന്നത്. ഭക്ഷണ ദാരിദ്ര്യത്തേക്കാള്‍ സമയ ദാരിദ്ര്യം നേരിടുന്ന ഈ കാലഘട്ടത്തില്‍ ചെറിയവന്‍റെയും വലിയവന്‍റെയും നേരേ പിതാവ് ചെവി തുറന്നു വയ്ക്കുമായിരുന്നു എന്നത് വളരെ ആശ്വാസകരമായിരുന്നു. അഭിമുഖത്തില്‍ പറയുന്നതുപോലെ വളരെ സങ്കീര്‍ണ്ണവും സങ്കടകരവുമായ ഒരവസ്ഥയിലൂടെ എറണാകുളം അതിരൂപത കടന്നുപോയ സമയത്ത് അരമനയില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ മാറിയതിനെക്കുറിച്ച് അനേകം മെത്രാന്മാര്‍ വിളിച്ച് 'അനുസരണത്തിന്‍റെ മനോഹരമായ ഒരു സാക്ഷ്യമാണിത്' എന്നു പറഞ്ഞതിനെ 'ദൈവമാണ് നമ്മെ പലപ്പോഴും സാക്ഷികളാക്കി മാറ്റുന്നത്' എന്ന സെബാസ്റ്റ്യന്‍ പിതാവിന്‍റെ കാഴ്ചപ്പാട് വളരെയധികം സ്വാഗതാര്‍ഹമാണ്. ഈ വര്‍ത്തമാന കാലത്ത് കൂറുമാറിയ സാക്ഷികള്‍ക്കും ഇനി കൂറ് മാറാനുള്ള സാക്ഷികള്‍ക്കും ഇത് ഓര്‍ക്കാവുന്നതാണ്.

സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്‍റെ അഭിമുഖം ഭംഗിയായി പ്രസിദ്ധീകരിച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org