അള്‍ത്താരയിലെ പുഷ്പാലങ്കാരം

സന്ധ്യാ ജോര്‍ജ്, വലിയമ്യാലില്‍, മരട്

അള്‍ത്താരയിലെ പുഷ്പാലങ്കാരം എന്ന തലക്കെട്ടില്‍ 2018 മെയ് 10-16-ലെ സത്യദീപത്തില്‍ ശ്രീ വി.ടി. ആന്‍റണി വട്ടക്കുഴി എഴുതിയ കത്തു കണ്ടു. ദേവാലയത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലമാണ് അള്‍ത്താര. ആത്മാവിന്‍റെ ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന ഭണ്ഡാരമാണ് അവിടത്തെ സക്രാരി. അവിടെ നിത്യവും വലിയൊരു വിരുന്നു നടക്കുന്നു. അങ്ങനെ ഒരു വിരുന്ന് നടക്കുന്ന സ്ഥലം അലങ്കരിച്ചു മനോഹരമാക്കണ്ടേ? വിശ്വാസിയുടെ മനസ്സില്‍ വാടാത്ത പൂക്കള്‍ സൃഷ്ടിച്ചു വേണം അള്‍ത്താര അലങ്കരിക്കാനെന്നൊക്കെ ആലങ്കാരികമായി പറയാമെന്നു മാത്രം.

കുര്‍ബാനയില്‍ സംബന്ധിക്കുമ്പോള്‍ അഴകും നിറവുമുള്ള പൂക്കളും, ശ്രുതിയും ലയവും താളവും ഒത്തുചേര്‍ന്ന ഗായകസംഘത്തിന്‍റെ പാട്ടുകളും എല്ലാം നല്ല വെടിപ്പായി കേള്‍ക്കാന്‍ രണ്ടോ മൂന്നോ മൈക്കുകളും തെളിഞ്ഞു കത്തുന്ന കുറച്ചു വിളക്കുകളും കുളിര്‍മ്മ പകരാന്‍ കുറേ ഫാനുകളുമെല്ലാം പള്ളിയില്‍ ഉണ്ടാകുന്നതുകൊണ്ട് എന്താണു കുഴപ്പം? നമ്മുടെ കര്‍ത്താവിന്‍റെ തിരുശരീരവും രക്തവും അവിടെ വിളമ്പുമ്പോള്‍ എല്ലാം മനോഹരമായിരിക്കുന്നതില്‍ എന്താണു കുഴപ്പം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org