ജലം, ജലം, ജലം!

സോണിയ ഡി.സി., ബാംഗ്ലൂര്‍

ജീവന്‍ നല്കുന്നതു ജലം
ജീവന്‍ എടുക്കുന്നതും ജലം.
ജീവിതം ജലത്തിനു നടുവിലെ നീന്തല്‍
ജീവിതം ജലത്തിനായുള്ള പരക്കം പാച്ചില്‍.
ജീവിതം ജലത്തിലൂടെ കര തേടി നിത്യ യാത്ര.

ജീവന്‍ കൊടുക്കുന്നതും
ജീവന്‍ എടുക്കുന്നതും ജലം.
ജീവനാകുന്നതും, ജീവനേകുന്നതും,
ജീവനെടുക്കുന്നതും ജലം.

ജലമില്ലെങ്കില്‍ ജനം വഴിമുട്ടും
ജലം മാത്രമെങ്കില്‍ ജനം വഴിമുട്ടും.
ജലമെ നീ അത്ഭുതജലം!
ജലമെ നിന്നില്‍, നിന്നാല്‍ ജീവിക്കുന്നു ജനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org