സന്ന്യാസമെന്നാല്‍ തോന്ന്യാസമല്ല

സി. റോസ് തോമസ് സി.എം.സി., ചെറുപാറ

നാളുകളും മാസങ്ങളുമായി ചാനലുകാരും മാധ്യമക്കാരും സന്ന്യാസ പൗരോഹിത്യ ജീവിതങ്ങളെ അപഗ്രഥിച്ചു പഠിച്ചു ചര്‍ച്ച ചെയ്തു 'തീസിസ്' തയ്യാറാക്കിക്കൊണ്ടിരിക്കുകയാണല്ലോ. അവരെ സശ്രദ്ധം ശ്രവിച്ചു തികഞ്ഞ പ്രോത്സാഹനം നല്കാന്‍ കുറേ 'സഭാസ്നേഹികള്‍!' എന്തിനു പറയുന്നു, എല്ലാം മുതല്‍ക്കൂട്ടാക്കാന്‍ കുറേ രാഷ്ട്രീയക്കാരും.

അവര്‍ ലോകത്തോടു വിളിച്ചുപറഞ്ഞത് എന്താണ്? സന്ന്യാസം എന്നാല്‍ തോന്ന്യാസമെന്ന്. കയ്യില്‍ ക്രൂശിതരൂപം പിടിച്ചു സമരം ചെയ്തവര്‍ തങ്ങളെ വളര്‍ത്തുകയും ഇന്നലെവരെ സംരക്ഷിക്കുകയും ചെയ്ത സഭയ്ക്കു കളങ്കം ചാര്‍ത്തുകയാണ് ചെയ്തത്. ദൈവത്തിനും മനുഷ്യര്‍ക്കും ഉപകാരപ്പെട്ട ലക്ഷക്കണക്കിനു വിശുദ്ധ ജീവിതങ്ങള്‍ സഭയിലുണ്ട്. അവര്‍ ബോദ്ധ്യത്തോടെയാണു ജീവിക്കുന്നത്. പിതാവിനു വിധേയപ്പെട്ട ക്രിസ്തുവാണ് അവരുടെ റോള്‍ മോഡല്‍. സന്ന്യാസം നിര്‍ത്തലാക്കണമെന്നൊക്കെയുള്ള ചില പമ്പരവിഡ്ഢികളുടെ ജല്പനങ്ങള്‍ക്കു ഞങ്ങള്‍ തെല്ലും വില കല്പിക്കുന്നില്ല. ദൈവം ഇക്കൂട്ടര്‍ക്കു മാപ്പ് നല്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org