ഇരട്ടജീവിതം നയിക്കരുത്

സിസ്റ്റര്‍ സുജാത മേനാച്ചേരി

ജെറെമിയ 3:15 – എനിക്കിഷ്ടമുള്ള അജപാലകരെ ഞാന്‍ നിങ്ങള്‍ക്കു നല്കും. ഞാന്‍ അജഗണങ്ങള്‍ക്ക് അജപാലകരെ നിയമിക്കും. അവര്‍ അവയെ വിശ്വസ്തയോടെ പാലിക്കും. അജപാലകന്‍ ആ സ്ഥാനം സ്വീകരിക്കുന്നതു ദൈവതൃക്കരങ്ങളില്‍ നിന്നാണ്. അതു ദൈവികദാനമാണ്; സ്വീകര്‍ത്താവിന്‍റെ അവകാശമല്ല.

ഈ അജപാലകരുടെ ലക്ഷണങ്ങള്‍ എന്താണ്? ഈ സന്ന്യസ്തരുടെ തിരിച്ചറിയലിനുള്ള അടയാളമെന്താണ്? കടകളില്‍ കാണുന്ന തുണികള്‍ – മേല്‍ത്തരം – വാങ്ങിച്ചു കയ്യും കഴുത്തും വെട്ടി പോക്കറ്റും പിടിപ്പിച്ചു ചിലര്‍ക്കൊരു ചരടും കുരിശും ചിലര്‍ക്കൊരു സ്റ്റീല്‍ ചെയിനും കുരിശും – നെറ്റിക്കൊരു കുരിശും ബിഷപ്പിനരപ്പട്ടയും. ഇങ്ങനെ ചിലതൊക്കെയാവാം തിരിച്ചറിയലിന്‍റെ അടയാളങ്ങള്‍. ഒരു ഓട്ടോ ഡ്രൈവര്‍ ലൈസന്‍സെടുത്തു കണ്ണും ടെസ്റ്റ് നടത്തി ഒരു കാക്കി ഷര്‍ട്ടുമിട്ടാല്‍ ശരിയായ ഡ്രൈവറാകില്ല. അയാളില്‍ പ്രതിബദ്ധതയുടെ, കരുതലിന്‍റെ ശ്രദ്ധയുടെ, ഉത്തരവാദിത്വത്തിന്‍റെ, ഒരു ഹൃദയമുണ്ടായിരിക്കണം. ഏതു ജീവിതവും പ്രതിബദ്ധതയുടേതാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org