ദലിത് കത്തോലിക്കന്‍ സഭാ ഹൃദയത്തിലുണ്ടോ?

സ്റ്റാന്‍ലി പാറ്റ്റിക് പിലാത്തറ, കണ്ണൂര്‍

ഡോ. ജോഷി മയ്യാറ്റില്‍ എഴുതിയ ദലിത് കത്തോലിക്കന്‍ സഭാ ഹൃദയത്തി ലുണ്ടോ? എന്ന ലേഖനം ( സത്യദീപം ലക്കം 3) വായിച്ചു. ദലിത് ക്രൈസ്തവരുടെ ദുരവസ്ഥ തുറന്നു കാണിച്ച എഴുത്തുകാരനും ലേഖനം പ്രസിദ്ധീകരിച്ച സത്യദീപത്തിനും എന്‍റെ അഭിനന്ദനങ്ങള്‍. ദലിത് ക്രൈസ്തവരുടെ ശാക്തീകരണത്തിനു വേണ്ടി സഭാ മേലദ്ധ്യക്ഷന്മാര്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും അത് താഴേത്തട്ടില്‍ ഇടവകകളില്‍ എത്തുന്നില്ല എന്നത് ഒരു വസ്തുതയാണ്. സഭയിലും സമൂഹത്തിലും നീതി നിക്ഷേധിക്കപ്പെട്ട ഈ ജനം തുല്യ നീതിക്കായ് മുട്ടാത്ത വാതിലുകളില്ല. ദലിതര്‍ ക്രിസ്തുമതം സ്വീകരിച്ചത് ഒരു തെറ്റാണോ? ലേഖകന്‍ പറഞ്ഞതുപോലെ രാഷ്ട്രവും സഭയും കൈവിട്ട അവസ്ഥയില്‍' ഇവരുടെ ഭാവി ഇരുളടഞ്ഞതായി മാറാന്‍ ഇടയാകരുത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഏറെത്താമസിയാതെ ദളിത് ക്രൈസ്തവരില്‍ വലിയൊരു ശതമാനം പേരും അടിമകളായി തീരും. പരിഷ്കരിച്ച അടിമകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org